വെനസ്വേല ഉപയോഗിക്കേണ്ടത് അമെരിക്കൻ ഉൽപ്പന്നങ്ങൾ മാത്രം
വാഷിങ്ടൺ: വെനസ്വേല ഇനിമുതൽ വാങ്ങുക അമെരിക്കൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രം ആയിരിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എണ്ണ ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാവും വ്യാപാര ഇടപാടുകൾ നടക്കുക. ഇരുരാജ്യങ്ങൾക്കും ഉപകാരപ്രദമായ തന്ത്രമായിട്ടാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്
. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
കാർഷിക ഉൽപ്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെസ്വേലയുടെ ഇലക്‌ട്രിക് ഗ്രിഡ്, ഊർജ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള യന്ത്രോപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്ക് വ്യാപാരം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസുമായി വ്യാപാരം നടത്താൻ വെനസ്വേല പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പറഞ്ഞു.