വ്ലോഡിമിർ സെലൻസ്കി
കീവ്: റഷ‍്യയുമായി തുടരുന്ന യുദ്ധം അവസാനിച്ചാൽ യുക്രൈൻ പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ തയാറാണെന്ന് വ്ലോഡിമിർ സെലൻസ്കി. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്.
നിലവിൽ തന്‍റെ ലക്ഷ‍്യം യുദ്ധം അവസാനിപ്പിക്കുകയെന്നതാണെന്നും പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ താൻ തയാറാണെന്നും അദ്ദേഹം വ‍്യക്തമാക്കി. വെടി നിർത്തൽ പ്രാബല‍്യത്തിൽ വരുകയാണെങ്കിൽ യുക്രൈൻ പാർലമെന്‍റിനോട് തെരഞ്ഞെടുപ്പ് നടത്താൻ ആവശ‍്യപ്പെടുമെന്നും സെലൻസ്കി പറഞ്ഞു.