യുഎസ്-ഇസ്രയേൽ നീക്കങ്ങൾക്കെതിരേ ശക്തമായി തിരിച്ചടിക്കും

 
World

യുഎസ്-ഇസ്രയേൽ നീക്കങ്ങൾക്കെതിരേ ശക്തമായി തിരിച്ചടിക്കും

മുന്നറിയിപ്പുമായി ഇറാനിയൻ ജനറൽ സ്റ്റാഫ്

Reena Varghese

ടെഹ്റാൻ: യുഎസിൽ നിന്നും ഇസ്രയേലിൽ നിന്നും നേരിടുന്ന ഭീഷണികൾ പൂർണമായി തകരുന്നതു വരെ തങ്ങൾ പിന്നോട്ടില്ലെന്ന് ഇറാന്‍റെ ജനറൽ സ്റ്റാഫ് ഒഫ് ദി ആംഡ് ഫോഴ്സസ് പ്രഖ്യാപിച്ചു. 1990ൽ ഇറാഖിൽ നിന്ന് ഇറാനിയൻ യുദ്ധത്തടവുകാർ തിരിച്ചെത്തിയതിന്‍റെ വാർഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് ഇറാന്‍റെ സൈനിക വിഭാഗം കടുത്ത നിലപാട് വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും ആധുനിക സജ്ജീകരണങ്ങളുള്ള വിദേശ സൈനിക വ്യൂഹത്തിനെതിരെ പോരാടിയ മുൻ തലമുറയുടെ ‘പ്രതിരോധ പാരമ്പര്യം’ പുതിയ തലമുറ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തിന്‍റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും പരമോന്നത നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ശത്രുക്കൾ കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് പുറത്തുവിട്ട വാർത്ത പ്രകാരം, സായുധ സേനയ്ക്ക് പൊതുജനങ്ങൾ നൽകുന്ന പിന്തുണയെ പ്രസ്താവനയിൽ പ്രശംസിക്കുകയും, പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്ക നടത്തുന്ന കടന്നുകയറ്റങ്ങളെയും ആധിപത്യ ശ്രമങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്തു.

ബിജെപി ദേശീയ ടീമിൽ 10 വനിതകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ആറ് നേതാക്കളും

ഭാരതീയ വ്യാപാർ മഹോത്സവിന് സമാപനം; 1.8 ലക്ഷം സന്ദർശകർ, 347 അന്താരാഷ്ട്ര പ്രതിനിധികൾ, 5,000 കോടി രൂപയുടെ വ്യാപാര അവസരങ്ങൾ

രാജസ്ഥാനിൽ പീഡനാരോപണം: സ്കൂൾ പ്രിൻസിപ്പലിന്‍റെ മുഖത്ത് പെൺകുട്ടികൾ മഷിയൊഴിച്ചു

ഇന്ത്യയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞ് ശ്രീലങ്ക; ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സ് ലീഡ്

കേരള ഇനി കേരളം; കേരളത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം