അടുത്ത മത്സരം വെനസ്വേലിയൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കെന്ന് യുഎസ് പ്രസിഡന്‍റ്! ചില്ലറയല്ല ട്രംപിന്‍റെ മോഹം

 

file photo

World

ഇനി വെനസ്വേലിയൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഒന്നു നോക്കിയാലെന്താ!

അടുത്ത മത്സരം വെനസ്വേലിയൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കെന്ന് യുഎസ് പ്രസിഡന്‍റ്! ചില്ലറയല്ല ട്രംപിന്‍റെ മോഹം

Reena Varghese

തന്‍റെ അമെരിക്കൻ പ്രസിഡന്‍റ് കാലാവധിക്കു ശേഷം വെനസ്വേലിയൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിൽ വൻ ജനപിന്തുണയാണ് തനിക്കുള്ളതെന്നും വെനസ്വേലിയൻ പ്രസിഡന്‍റാകാൻ വേണ്ടി വന്നാൽ അതിവേഗം സ്പാനിഷ് പഠിച്ചെടുക്കുമെന്നും കൂടി വീമ്പിളക്കുകയാണ് ട്രംപ് ഇപ്പോൾ. ഇതിനൊന്നും അധികം സമയമെടുക്കില്ലെന്നും ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞു.

”വെനിസ്വേലയിലെ ജനങ്ങള്‍ പറയുന്നത്, ഞാന്‍ വെനിസ്വേലയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍, അവിടെ ഇതുവരെ ആര്‍ക്കും ലഭിക്കാത്ത അത്രയും വലിയ പിന്തുണ എനിക്ക് ലഭിക്കുമെന്നാണ്. അതുകൊണ്ട്, ഇവിടുത്തെ കാര്യങ്ങള്‍ കഴിഞ്ഞാല്‍ വെനിസ്വേലയിലേക്ക് പോകാം.’ എന്നാണ് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്.

ഒരു വൻ മാറ്റത്തിനായി ആഗ്രഹിക്കുകയാണ് വെനസ്വേലൻ ജനതയെന്നും ഇപ്പോഴത്തെ തങ്ങളുടെ പ്രസിഡന്‍റിൽ അവർ വളരെ സന്തുഷ്ടരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമെരിക്കൻ സൈന്യത്തിന്‍റെ ആക്രമണവീര്യം കണ്ട് വെനസ്വേലന്‍ ജനറല്‍ പോലും അത്ഭുതപ്പെട്ടു പോയെന്നാണ് ട്രംപ് വീമ്പിളക്കിയത്.

വെനസ്വേലൻ സൈന്യം റഷ്യൻ, ചൈനീസ് നിർമിത അത്യാധുനിക ആയുധങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു. എന്നിട്ടും യുഎസ് യുദ്ധവിമാനങ്ങൾക്കും കപ്പലുകൾക്കും മുന്നിൽ അവ പ്രവർത്തിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ 'തൂഫാൻ'; ലഹരി മാഫിയയെ തുരത്താൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പവർ കട്ടില്ല, ഉള്ളത് പവർ ഫെയിലിയർ; കുറച്ചുദിവസം കൂടി സഹിക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കൊല്ലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

നഴ്സുന്മാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന് ഹൈക്കോടതി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തന്‍ കേല്‍ക്കർ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി