മുഹൂസി കൈനെരുഗബ

 
World

"ഒരു ബില്യൺ ഡോളറും ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും വേണം"; തുർക്കിയോട് ഉഗാണ്ടയിലെ പ്രതിരോധ മേധാവി

മുപ്പതു ദിവസത്തിനുള്ളിൽ തന്‍റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് മുഹൂസി തുർക്കിയെ അറിയിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

കമ്പാല: ഒരു ബില്യൺ ഡോളറും രാജ്യത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും തനിക്കു നൽകണമെന്ന് തുർക്കിയോട് ആവശ്യപ്പെട്ട് ഉഗാണ്ടയിലെ പ്രതിരോധ മേധാവി മുഹൂസി കൈനെരുഗബ. ഉഗാണ്ടയിലെ പ്രസിഡന്‍റ് യൊവേരി മുസേവേനിയുടെ മകനാണ് മുഹൂസി. തന്‍റെ ആവശ്യം നടപ്പിലാക്കാത്ത പക്ഷം തുർക്കിയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും മുഹൂസി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

മേഖലയിൽ ഉഗാണ്ട നടപ്പിലാക്കി വരുന്ന സുരക്ഷാ നടപടികൾ തിരിച്ചറിയപ്പെടുന്നില്ലെന്നും ധനസഹായത്തിൽ മുടക്കം വരുത്തിയെന്നുമാണ് മുഹൂസി ആരോപിക്കുന്നത്. മുപ്പതു ദിവസത്തിനുള്ളിൽ തന്‍റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് മുഹൂസി തുർക്കിയെ അറിയിച്ചിരിക്കുന്നത്. തനിക്ക് വിവാഹം കഴിക്കാനായി തുർക്കിയിലെ ഏറ്റവും സുന്ദരിയായ യുവതിയെ നൽകണമെന്നും മുഹൂസി ആവശ്യപ്പെട്ടിട്ടുണ്ട്. സോമാലിയയിലെ വികസന പദ്ധതികളിലൂടെയും കച്ചവടത്തിലൂടെയും തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും തുർക്കി നേട്ടം കൊയ്യുകയാണെന്നും മുഹൂസി ആരോപിക്കുന്നു.

വർഷങ്ങളോളമായി ഉഗാണ്ട സോമാലിയയിൽ സുരക്ഷാ ഉത്തരവാദിത്തം നടപ്പിലാക്കി വരുമ്പോൾ നേട്ടം കൊയ്യാൻ മാത്രമായാണ് തുർക്കി എത്തുന്നത്. രണ്ടു ദശകത്തോളമായി സോമാലിയയിൽ തുർക്കി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആ വകയിൽ തുർക്കിയുടെ ഓഹരിയെന്ന നിലയിലാണ് ഒരു ബില്യൺ ഡോളർ ആവശ്യപ്പെട്ടിരിക്കുന്നത്. തുർക്കിയെ സംബന്ധിച്ച് ഇതു വളരെ എളുപ്പമേറിയ ഒരു ഇടപാടാണ്. പണം നൽകാൻ തയാറാകാത്ത പക്ഷം ഉഗാണ്ടയിലെ തുർക്കി എംബി പൂട്ടിക്കും. അവർക്കു വേണമെങ്കിൽ തുർക്കിയിലെ ഉഗാണ്ട എംബസി പൂട്ടിക്കാം, ഒരു പ്രശ്നവുമില്ലെന്നും മുഹൂസി എക്സിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. പുറകിൽ നിന്ന് കുത്തുന്ന ഒരു സുഹൃത്തിനെ ആവശ്യമില്ലെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഉഗാണ്ടയിലെ പൗരന്മാരോട് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി തുർക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഹൂസി മുന്നറിയിപ്പ് നൽകി.

മുഹൂസി ഇതാദ്യമായല്ല ഇത്തരത്തിൽ വിചിത്രമായ പ്രസ്താവനകൾ നടത്തുന്നത്. 2022ൽ ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലണിയെ വിവാഹം കഴിക്കുന്നതിനു പകരമായി 100 അങ്കോൾ പശുക്കളെ നൽകാമെന്നും മുഹൂസി ‌പറഞ്ഞിരുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ

"പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു"; കോൺഗ്രസ് നേതൃത്വത്തിനെതിരേ അൻവർ

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്