ഡോണൾഡ് ട്രംപ്

 
file photo
World

ആരെയൊക്കെ ബാധിക്കും, പ്രതിസന്ധികൾ എന്തെല്ലാം!! H-1B വിസ ഫീസ് വർധനയിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്

ഈ നടപടി പുതിയ അപേക്ഷകരെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്

വാഷിങ്ടൺ: H-1B വിസ ഫീസ് വർധന സംബന്ധിച്ച് വ്യക്തത വരുത്തി വൈറ്റ് ഹൗസ്. കുടിയേറ്റക്കാർക്ക് ആശങ്ക വർ‌ധിക്കുന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് നിയമത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

ഈ നടപടി പുതിയ അപേക്ഷകരെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ഇതിനകം H-1B വിസ കൈവശമുള്ളവരും നിലവിൽ രാജ്യത്തിന് പുറത്തുള്ളവർക്കും വീണ്ടും പ്രവേശിക്കുന്നതിന് 1,00,000 ഡോളർ ഈടാക്കില്ലെന്നും ഇത് പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്ക് ബാധകമല്ല, നിലവിലുള്ള വിസ ഉടമകൾക്കും ബാധകമല്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം, ട്രംപിന്‍റെ പുതിയ H-1B വിസ നിയമം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തൊഴിലുടമകളെയും ബാധിച്ചേക്കാമെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആശങ്ക പ്രകടിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഓരോ വർഷവും അനുവദിക്കുന്ന എച്ച്1ബി വിസയിൽ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. .2024 ൽ അംഗീകരിച്ച 3,99,395 H-1B വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ഈ നീക്കം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെ തന്നെയാണ്.

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ശബരിമലയിൽ തിരികെ എത്തിച്ചു; കോടതി അനുമതി ലഭിച്ച ശേഷം തുടർ നടപടി

മധ്യപ്രദേശിൽ തൊഴിലാളികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, 24 പേർക്ക് പരുക്ക്

ഗുരുവായൂർ - എറണാകുളം പാസഞ്ചർ പുനരാരംഭിക്കും: സുരേഷ് ഗോപി

പ്രധാനമന്ത്രി ഞായറാഴ്ച 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

എയിംസ് ആലപ്പുഴയിൽ തന്നെ; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി