അഗ്നിശമന സേനാംഗങ്ങളോട് 'ശൃംഗരിക്കാൻ' തീപിടിത്തമുണ്ടാക്കിയത് 2 തവണ; 44 കാരിക്ക് 3 വർഷം തടവ് 
World

അഗ്നിശമന സേനാംഗങ്ങളോട് 'ശൃംഗരിക്കാൻ' തീപിടിത്തമുണ്ടാക്കിയത് 2 തവണ; 44 കാരിക്ക് 3 വർഷം തടവ്

ഇവരുടെ അസാധാരണമായ പെരുമാറ്റം അഗ്നി ശമന സേനാംഗങ്ങൾക്കിടയിലും സംശയം ജനിപ്പിച്ചിരുന്നു.

നീതു ചന്ദ്രൻ

ട്രിപോളി: അഗ്നി ശമന സേനാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനായി രണ്ടു തവണ തീപിടിത്തം സൃഷ്ടിച്ച 44 കാരി അറസ്റ്റിൽ. ഗ്രീസിലെ ട്രിപോളിയിലാണ് സംഭവം. ഓഗസ്റ്റ് 24, 25 തിയതികളിലായാണ് ഇവർ‌ കേരാസ്റ്റയിലെ കൃഷിയിടങ്ങളിലാണ് ഇവർ തീപിടിത്തം സൃഷ്ടിച്ചത്. രണ്ടു പ്രദേശത്തും ഇവരുടെ സാന്നിധ്യത്തിൽ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ മനപൂർവം തീയിടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.

ഓഗസ്റ്റ് 26 ന് ഇവരെ അറസ്റ്റ് ചെയ്തു. മൂന്നു വർഷം തടവും 90000 രൂപയോളം പിഴയും ഇവർക്ക് വിധിച്ചതായി ഗ്രീക്ക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടിടത്തും ഈ സ്ത്രീയുടെ സാനിധ്യമുണ്ടായതും ഇവരുടെ അസാധാരണമായ പെരുമാറ്റവും അഗ്നി ശമന സേനാംഗങ്ങൾക്കിടയിലും സംശയം ജനിപ്പിച്ചിരുന്നു.

രണ്ടു തവണയും ഇവർ സൃഷ്ടിച്ച തീപിടിത്തം വലിയ നാശനഷ്ടങ്ങൾക്കൊന്നും ഇടയാക്കിയിട്ടില്ല. തീപിടിത്തമുണ്ടായെന്ന് അറിഞ്ഞ ഉടനെ അഗ്നി ശമന സേനാംഗങ്ങൾ എത്തി തീ അണച്ചതാണ് നാശനഷ്ടങ്ങൾ കുറയാനുള്ള കാരണം.

ഏഥൻസിൽ അതിരൂക്ഷമായ തീപിടിത്തം ഉണ്ടായതിനു തൊട്ടടുത്ത ആഴ്ചയിലാണ് കെരാസിറ്റ്സയിലും തീ പിടിത്തം സൃഷ്ടിച്ചത്.

ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും, ഇനിയും കൈയും കെട്ടി നോക്കി നിൽക്കില്ല; ഇറാന് മുന്നറിയിപ്പുമായി യുഎഇ

ഇറാന്‍റെ ഇടക്കാല പരമോന്നത നേതാവായി ആയത്തുള്ള അലി അറഫി

ഇസ്രയേലിൽ ഇറാന്‍റെ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്ക്

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി. സിദ്ദിഖ്

പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേരെ പൊലീസ് വെടിവച്ചുകൊന്നു