ബോസ്റ്റണിൽ ഓപ്പറേഷൻ പാട്രിയോട്ട്2.0 യുമായി ട്രംപ്

 

getty images

World

ബോസ്റ്റണിൽ ട്രംപിന്‍റെ ഓപ്പറേഷൻ പേട്രിയറ്റ് 2.0

ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്‍റെ പുതിയ നടപടികളാണ് ഓപ്പറേഷൻ പാട്രിയോട്ട് 2.0

വാഷിങ്ടൺ ഡിസി: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ഓപ്പറേഷൻ പാട്രിയോട്ട് 2.0 എന്ന പേരിൽ പുതിയ നടപടികൾക്ക് തുടക്കമിട്ട് ട്രംപ് സർക്കാർ.

തടവിൽ നിന്നു മോചിതരായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ നീക്കം. ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത നഗരങ്ങളിൽ ട്രംപിന്‍റെ ഭരണകൂടം സൈന്യത്തെയും ഫെഡറൽ ഏജന്‍റുമാരെയും ഉപയോഗിച്ച് കുടിയേറ്റക്കാരെ പിടികൂടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ബോസ്റ്റൺ മേയർ മിഷേൽ വു ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഈ നടപടികൾ ആഴ്ചകളോളം തുടരുമെന്നും റിപ്പോർട്ടുണ്ട്.

കുടിയേറ്റക്കാരെ കൂട്ടത്തോടെ പിടികൂടുകയാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ഇതിനായി വിവിധ ഫെഡറൽ ഏജൻസികളെ ഉപയോഗിക്കും. ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത നഗരങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികൾ.

'ജെൻ സി' പ്രക്ഷോഭം ലക്ഷ്യം കണ്ടു; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജിയുമായി ഐശ്വര്യ റായ്

നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭം തുടരുന്നു; പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം