ഗാസ സിറ്റിയിൽ ഇസ്രായേലി ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ, കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്കായുള്ള ഒരു ടെന്റ് ക്യാമ്പ്

 

credit-(AP Photo/Jehad Alshrafi, File)

World

ജോലി, കുടിവെള്ളം, ഭക്ഷണം; സ്ത്രീ പീഡനത്തിന്‍റെ പലസ്തീനി വാതിലുകൾ

ഭക്ഷണം പലസ്തീനു ലഭിക്കാത്തതല്ല, ആവശ്യക്കാരായ സ്ത്രീകളിലേയ്ക്കും കുട്ടികളിലേയ്ക്കും അത് എത്തപ്പെടാത്തതാണ് കാരണം

Reena Varghese

കടുത്ത യുദ്ധത്തെ തുടർന്ന് അഭയകേന്ദ്രങ്ങളിലായിപ്പോയ പലസ്തീൻ വനിതകൾ തങ്ങളുടെ കുഞ്ഞുങ്ങളെയും ചേർത്തു പിടിച്ച് ഒരു നേരത്തെ ആഹാരത്തിനും ഇറ്റു കുടിനീരിനുമായി ഉരുകിത്തീരുകയാണ് ഇപ്പോൾ. ഭക്ഷണം പലസ്തീനു ലഭിക്കാത്തതല്ല കാരണം. ആവശ്യക്കാരായ സ്ത്രീകളിലേയ്ക്കും കുട്ടികളിലേയ്ക്കും അത് എത്തപ്പെടാത്തതാണ് കാരണം.

പലസ്തീനിൽ നിറഞ്ഞു നിൽക്കുന്ന അൽ-ജസീറയോ യുഎൻ രക്ഷാ സേനയോ പലസ്തീനി സ്ത്രീകളെ അനധികൃതമായി മാനഭംഗപ്പെടുത്തുന്ന പലസ്തീനികളെ കുറിച്ച് പുറം ലോകത്തെ അറിയിക്കാൻ തയാറല്ല. കാരണം സ്ത്രീകളെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നവരിൽ വലിയൊരു വിഭാഗം പലസ്തീനികളായ മാധ്യമ പ്രവർത്തകരോ യുഎൻ രക്ഷാ പ്രവർത്തകരോ ഒക്കെയാണ്.

ഇതിപ്പോൾ പുറത്തു വരാൻ കാരണം അസോസിയേറ്റഡ് പ്രസിന് ധീരകളായ അഞ്ചു വനിതകൾ തങ്ങളുടെ ജീവിതകഥ പകർന്നു നൽകിയതാണ്. ഗാസ യുദ്ധം ആരംഭിച്ച് ഒരു മാസമായപ്പോൾ തന്‍റെ ആറു മക്കളെ പോറ്റാൻ ആഴ്ചകളോളം അലഞ്ഞു നടന്ന ഒരു 38 വയസുകാരിയുടെ ജീവിതം ഇങ്ങനെ:

നല്ലൊരു മനുഷ്യനുണ്ടെന്നും അദ്ദേഹം ജോലിയും വസ്ത്രവും ഭക്ഷണവും കുടിവെള്ളവും നൽകുമെന്നും പരിചയക്കാരിയായ ഒരു സ്ത്രീ പറഞ്ഞതു കേട്ട് ആറു മാസത്തെ ജോലി കരാർ പറഞ്ഞുറപ്പിച്ച് ആറു കുട്ടികളുടെ അമ്മയായ അവർ ആ സഹായ ഏജൻസിക്കാരന്‍റെ അടുത്തെത്തി. കരാർ ഒപ്പിടാൻ വെമ്പി നിന്ന ആ സ്ത്രീയെ ഓഫീസിലേയ്ക്കു കൊണ്ടു പോകുന്നതിനു പകരം ഒഴിഞ്ഞ ഒരു അപ്പാർട്ട്മെന്‍റിലേയ്ക്ക കൊണ്ടു പോയി മാനഭംഗത്തിനിരയാക്കി. പിന്നീട് നൂറു ഷെക്കൽ നൽകി പറഞ്ഞയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു പെട്ടി മരുന്നും ഒരു പെട്ടി ഭക്ഷണവും നൽകി. ജോലി മാത്രം ലഭിച്ചില്ല എന്ന് അവൾ അസോസിയേറ്റഡ് പ്രസ് ലേഖകരോട് തേങ്ങിപ്പറഞ്ഞു.

ഗാസയിലെ പലസ്തീനി സ്ത്രീകൾ ആരും തന്നെ ഹമാസിനെ അംഗീകരിക്കുന്നില്ല. എന്നാൽ അതൊന്നും മാധ്യമങ്ങൾ വാർത്തയാക്കുന്നുമില്ല. ഗാസയിലെ മാനുഷിക പ്രതിസന്ധിയെ കുറിച്ചു പ്രസംഗിക്കുന്ന ആരും നിസഹായരായ സ്ത്രീകളെ ചൂഷണം ചെയ്ത് അവരോട് ലൈംഗിക ബന്ധത്തിനു പകരം ഭക്ഷണവും വെള്ളവും സാധന സാമഗ്രികളും ജോലിയും തരാമെന്ന കപട വാഗ്ദാനവുമായി ഇറങ്ങിയിരിക്കുന്ന പ്രാദേശിക സഹായ ഗ്രൂപ്പുകളുടെ ചെന്നായക്കണ്ണുകളെ കുറിച്ച് എഴുതുന്നേയില്ല. ഇത്തരത്തിൽ സഹായ ഗ്രൂപ്പുകളുടെ സഹായത്തിനിരയായ സ്ത്രീകളെ പലസ്തീനികളായ ഭർത്താക്കന്മാരും കുടുംബങ്ങളും വീടുകളിൽ നിന്ന് അടിച്ചിറക്കിയ സംഭവങ്ങളും ധാരാളമുണ്ട്. എന്നാൽ ഇതൊന്നും പുറം ലോകം അറിയുന്നില്ല എന്ന് അസോസിയേറ്റഡ് പ്രസ് എഴുതുന്നു.

തമിഴ്നാട്ടിലെ തെർമൽ പ്ലാന്‍റ് തകർന്ന് വീണു; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ആർഎസ്എസ് നൂറിന്‍റെ നിറവിൽ

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; പ്രിന്‍റു മഹാദേവ് കീഴടങ്ങി

''എന്‍റെ പിള്ളാരെ തൊടരുത്...', എം.കെ. സ്റ്റാലിനോട് വിജയ് | Video

നിബന്ധനകളിൽ വീഴ്ച; 54 യൂണിവേഴ്സിറ്റികൾക്ക് യുജിസി നോട്ടീസ്