Kochi water Metro 
Special Story

നമുക്ക് അതിവേഗ ജലഗതാഗതം പോരേ?

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ല​ഗ​താ​ഗ​ത​ത്തി​ന് സാ​ധ്യ​ത​യു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം

Manju Soman

വി​ജ​യ് ചൗ​ക്ക്

സു​ധീ​ര്‍ നാ​ഥ്

സ​മു​ദ്ര​ങ്ങ​ള്‍, കാ​യ​ലു​ക​ള്‍, ന​ദി​ക​ള്‍, ക​നാ​ലു​ക​ൾ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ത്തി​ലൂ​ടെ ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും ക​പ്പ​ലു​ക​ളി​ലും യാ​ത്ര ന​ട​ത്തു​ന്ന​തി​നെ​യാ​ണ​ല്ലോ ജ​ല​ഗ​താ​ഗ​ത യാ​ത്ര എ​ന്നു പ​റ​യു​ന്ന​ത്. അ​തു​വ​ഴി മ​നു​ഷ്യ യാ​ത്ര മാ​ത്ര​മ​ല്ല, ച​ര​ക്കു​ക​ളും കൊ​ണ്ടു​പോ​കു​ന്നു. ഇ​ത് ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ​തും പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന​തു​മാ​യ ഒ​രു ഗ​താ​ഗ​ത മാ​ര്‍ഗ​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വ​ളം മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം വ​രെ​യു​ള്ള ജ​ല​പാ​ത​ക​ള്‍ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. കേ​ര​ള​മെ​ന്ന കൊ​ച്ചു നാ​ട്ടി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​ല​ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഒ​ട്ടേ​റെ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ട്. ഇ​ടു​ക്കി​യും വ​യ​നാ​ടും മ​ല​യോ​ര പ്ര​ദേ​ശ​മാ​ണെ​ങ്കി​ല്‍ പോ​ലും അ​വി​ടെ​യും ജ​ല​ഗ​താ​ഗ​ത​മു​ണ്ട് എ​ന്ന​ത് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ഇ​ടു​ക്കി​യി​ലെ​യും വ​യ​നാ​ട്ടി​ലെ​യും ജ​ല​ഗ​താ​ഗ​തം മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു ബ​ന്ധി​പ്പി​ക്കു​ന്നി​ല്ല എ​ന്ന​തു മാ​ത്ര​മേ ഒ​രു ന്യൂ​ന​ത​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാ സാ​ധി​ക്കൂ.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ല​ഗ​താ​ഗ​ത​ത്തി​ന് സാ​ധ്യ​ത​യു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ മ​ഴ​യു​ണ്ട്, ന​ദി​യും കാ​യ​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും കൊ​ണ്ട് ജ​ല​സ​മ്പ​ത്തി​നാ​ല്‍ സ​മൃ​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ല്‍ ആ​കെ 44 ന​ദി​ക​ളു​ണ്ട്. ഇ​തി​ല്‍ 41 ന​ദി​ക​ള്‍ പ​ടി​ഞ്ഞാ​റോ​ട്ട് ഒ​ഴു​കു​ന്നു. ഇ​വ അ​റ​ബി​ക്ക​ട​ലി​ല്‍ പ​തി​ക്കു​ന്നു. 3 ന​ദി​ക​ള്‍ കി​ഴ​ക്കോ​ട്ട് ഒ​ഴു​കു​ന്നു. ക​ബ​നി, ഭ​വാ​നി, പാ​മ്പാ​ര്‍ എ​ന്നി​വ​യാ​ണ​വ. ഇ​വ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഒ​ഴു​കു​ന്നു. 244 കി​ലോ​മീ​റ്റ​ര്‍ ഒ​ഴു​കു​ന്ന പെ​രി​യാ​റാ​ണ് ഏ​റ്റ​വും നീ​ളം കൂ​ടി​യ​ത്. 209 കി​ലോ​മീ​റ്റ​ര്‍ ഒ​ഴു​കു​ന്ന ഭാ​ര​ത​പ്പു​ഴ നീ​ള​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ന​മു​ക്കു 34 കാ​യ​ലു​ക​ളു​ണ്ട്. വേ​മ്പ​നാ​ട്ടു കാ​യ​ല്‍, അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ എ​ന്നി​വ വ​ലി​പ്പം കൊ​ണ്ട് വ​ള​രെ മു​ന്നി​ലാ​ണ്.

ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന കേ​ര​ള​ത്തി​ലെ റോ​ഡു​ക​ള്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​ട്ടേ​റെ വ​ള​വു​ക​ളു​ള്ള​തു കൊ​ണ്ട് അ​വ​യി​ലൂ​ടെ അ​തി​വേ​ഗ യാ​ത്ര ദു​ഷ്ക​ര​മാ​ണ്. റോ​ഡു​ക​ളു​ടെ വീ​തി കു​റ​വ് വേ​ഗ​യാ​ത്ര​യ്ക്കു ത​ട​സ​മാ​യു​ള്ള മ​റ്റൊ​രു കാ​ര​ണ​മാ​യി പ​റ​യാം. ട്രെ​യ്‌​നു​ക​ളെ​യാ​ണ് കേ​ര​ള​ത്തി​ല്‍ സാ​മാ​ന്യം വേ​ഗ​ത​യു​ള്ള ഒ​രു മാ​ര്‍ഗ​മാ​യി പ​രി​ഗ​ണി​ച്ചു വ​രു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത്, ജ​ന​ശ​താ​ബ്ദി തീ​വ​ണ്ടി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ജ​ന​പ്രി​യ​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. അ​തി​വേ​ഗ റെ​യ്ല്‍ പാ​ത​യെ കു​റി​ച്ച് കാ​ല​ങ്ങ​ളാ​യി ച​ര്‍ച്ച ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് സം​സാ​രി​ക്കു​മ്പോ​ള്‍ രാ​ഷ്‌​ട്രീ​യ ചേ​രി​തി​രി​വും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​യും വി​ല​ങ്ങു ത​ടി​യാ​യി നി​ല്‍ക്കു​ന്നു. കേ​ര​ളം സ​മു​ദ്ര​ത്തോ​ട് ചേ​ര്‍ന്നു നി​ല്‍ക്കു​ന്ന ഒ​രു പ്ര​ദേ​ശ​മാ​ണ് എ​ന്ന​ത് ജ​ല​ഗ​താ​ഗ​ത​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ വി​ളി​ച്ചോ​തു​ന്നു​ണ്ട്. ക​ട​ല്‍ മാ​ര്‍ഗ​മു​ള്ള തീ​ര​ഗ​താ​ഗ​തം ന​മ്മ​ള്‍ തു​റ​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ക​യും സ്ഥ​ല​മെ​ടു​പ്പ് പോ​ലെ​യു​ള്ള ത​ട​സ​ങ്ങ​ളി​ല്‍ നി​ന്ന് മാ​റു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

കേ​ര​ള തീ​ര​ത്തു കൂ​ടി തെ​ക്കു​വ​ട​ക്ക് അ​തി​വേ​ഗ ചെ​റു ക​പ്പ​ല്‍ സ​ര്‍വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് അ​തീ​വ സൗ​ര​വ​മാ​യി സ​ര്‍ക്കാ​ര്‍ പ​ഠ​ന വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, കാ​സ​ര്‍ഗോ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ക്ക് സ്റ്റോ​പ്പു​ക​ള്‍ അ​നു​വ​ദി​ച്ച് ക​പ്പ​ല്‍ സ​ര്‍വീ​സു​ക​ള്‍ അ​നാ​യാ​സം ന​ട​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​വി​ടെ യാ​ത്രാ ക​പ്പ​ല്‍ അ​ടു​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ര​ണ്ടാം ഘ​ട്ട​മാ​യി കൊ​ല്ലം, ആ​ല​പ്പു​ഴ, ഗു​രു​വാ​യൂ​ര്‍, പൊ​ന്നാ​നി, ക​ണ്ണൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും സ്റ്റോ​പ്പു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത് വി​ഭാ​വ​നം ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തെ എ​ല്ലാ ജി​ല്ല​ക​ളും ഉ​ള്‍പ്പെ​ടും.

റോ​ഡു​ക​ളി​ലെ വേ​ഗ​ത അ​ള​ക്കു​ന്ന​തു പോ​ലെ​യ​ല്ല ക​ട​ലി​ലെ വേ​ഗ​ത അ​ള​ക്കു​ന്ന രീ​തി. ക​പ്പ​ലു​ക​ളു​ടെ വേ​ഗ​ത സാ​ധാ​ര​ണ​യാ​യി അ​ള​ക്കു​ന്ന​ത് "നോ​ട്ട്സ് ' എ​ന്ന യൂ​ണി​റ്റി​ലാ​ണ്. ഒ​രു നോ​ട്ട് എ​ന്നാ​ല്‍ മ​ണി​ക്കൂ​റി​ല്‍ 1.85 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യാ​ണ്. പു​തി​യ ക​പ്പ​ലു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്യാ​സ് ട​ര്‍ബൈ​ന്‍ എ​ന്‍ജി​നു​ക​ളും ഭാ​രം കു​റ​ഞ്ഞ അ​ലു​മി​നി​യം ബോ​ഡി​യും ഉ​യ​ര്‍ന്ന വേ​ഗ​ത ന​ല്‍കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ലോ​ക​ത്ത് ക​ട​ല്‍മാ​ര്‍ഗം അ​തി​വേ​ഗ ക​പ്പ​ലു​ക​ൾ വ​ഴി പൊ​തു ഗ​താ​ഗ​ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. ക​ട​ല്‍ യാ​ത്ര​ക​ള്‍ക്ക് വേ​ഗ​ത​യേ​റി​യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ക​പ്പ​ലു​ക​ള്‍ക്ക് സാ​ധി​ക്കും. കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ​യും ഇ​ത്ത​രം ക​പ്പ​ലു​ക​ളും ബോ​ട്ടു​ക​ളും സ​ര്‍വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് അ​തി​വേ​ഗ ഫെ​റി സ​ര്‍വീ​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും പു​തി​യ​തും വേ​ഗ​ത​യേ​റി​യ​തു​മാ​യ ഒ​രു വെ​സ​ലാ​ണ് എ​ച്ച്എ​സ്‌​സി പ​ര​ലി. മം​ഗ​ലാ​പു​രം ഓ​ള്‍ഡ് പോ​ര്‍ട്ടി​ല്‍ നി​ന്നും ബേ​പ്പൂ​രി​ല്‍ നി​ന്നും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ഇ​ത് സ​ര്‍വീ​സ് ന​ട​ത്തു​ന്നു. മു​മ്പ് 13 മ​ണി​ക്കൂ​ര്‍ എ​ടു​ത്തി​രു​ന്ന സ​മു​ദ്ര യാ​ത്ര വെ​റും 7 മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു. കൂ​ടു​ത​ല്‍ സു​ഗ​മ​വും കു​ലു​ക്കം കു​റ​ഞ്ഞ​തു​മാ​യ യാ​ത്ര​യാ​ണ് ഈ ​അ​തി​വേ​ഗ ക​പ്പ​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക് ന​ല്‍കു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​തി​വേ​ഗ ക​ട​ത്തു​ബോ​ട്ട് സ​ര്‍വീ​സു​ക​ളു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ഹോ​ങ്കോ​ങ്ങി​നെ​യും മെ​ക്കാ​വോ​യെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന അ​തി​വേ​ഗ ക​ട​ത്തു​ബോ​ട്ട് സ​ര്‍വീ​സാ​യ മെ​ക്കാ​വോ ഫെ​റി. ഈ ​ഫെ​റി സ​ര്‍വീ​സ് ന​ട​ത്തു​ന്ന ഈ ​ഹൈ- സ്പീ​ഡ് ഫെ​റി ഇ​രു ന​ഗ​ര​ങ്ങ​ള്‍ക്കു​മി​ട​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ യാ​ത്രാ​മാ​ര്‍ഗ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഹോ​ങ്കോ​ങ്ങി​നും മെ​ക്കാ​വോ​യ്ക്കും ഇ​ട​യി​ല്‍ പ്ര​ധാ​ന​മാ​യും ര​ണ്ട് ക​മ്പ​നി​ക​ളാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്. ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള ട​ര്‍ബോ​ജെ​റ്റ് ഫെ​റി​ക​ള്‍ പ്ര​ധാ​ന​മാ​യും മെ​ക്കാ​വോ​യി​ലെ "ഔ​ട്ട​ര്‍ ഹാ​ര്‍ബ​ര്‍ ഫെ​റി ടെ​ര്‍മി​ന​ലി​ലേ​ക്ക് ' സ​ര്‍വീ​സ് ന​ട​ത്തു​ന്നു. നീ​ല നി​റ​ത്തി​ലു​ള്ള കോ​ട്ടാ​യ് വാ​ട്ട​ര്‍ ജെ​റ്റ് ഫെ​റി​ക​ള്‍ മെ​ക്കാ​വോ​യി​ലെ താ​യ്പ ഫെ​റി ടെ​ര്‍മി​ന​ലി​ലേ​ക്ക് സ​ര്‍വീ​സ് ന​ട​ത്തു​ന്നു.

ക​ട​ലി​ലൂ​ടെ വേ​ഗ​ത​യി​ല്‍ പോ​കാ​വു​ന്ന ക​പ്പ​ലു​ക​ള്‍ ഏ​തൊ​ക്കെ എ​ന്ന് അ​റി​ഞ്ഞി​രി​ക്കാം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ വാ​ണി​ജ്യ ക​പ്പ​ലാ​ണ് എ്എ​സ്‌​സി ഫ്രാ​ന്‍സി​സ്ക്കോ. ലി​ക്വി​ഫൈ​ഡ് നാ​ച്ചു​റ​ല്‍ ഗ്യാ​സ് (എ​ല്‍എ​ന്‍ജി) ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​ക​പ്പ​ലി​ന് മ​ണി​ക്കൂ​റി​ല്‍ പ​ര​മാ​വ​ധി 107.8 കി​ലോ​മീ​റ്റ​ര്‍ (58.2 നോ​ട്ട്) വേ​ഗ​ത കൈ​വ​രി​ക്കാ​നാ​കും. 1,000 യാ​ത്ര​ക്കാ​രെ​യും 150 കാ​റു​ക​ളെ​യും ഒ​രേ​സ​മ​യം വ​ഹി​ക്കാ​ന്‍ ഇ​തി​ന് ശേ​ഷി​യു​ണ്ട്. അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം അ​തി​വേ​ഗ​ത​യി​ല്‍ മു​റി​ച്ചു​കി​ട​ക്കു​ന്ന ഡെ​സ്റ്റി​റോ എ​ന്ന ക​പ്പ​ലി​ന് മ​ണി​ക്കൂ​റി​ല്‍ 100 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കാം. എ​സ്എ​സ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ് എ​ന്ന മ​റ്റൊ​രു ക​പ്പ​ല്‍ മ​ണി​ക്കൂ​റി​ല്‍ 70 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ലാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

പ്ര​ധാ​ന​പ്പെ​ട്ട ലോ​ക​രാ​ജ്യ​ങ്ങ​ള്‍ക്കെ​ല്ലാം യു​ദ്ധ​പ്പ​ലു​ക​ളു​ണ്ട്. നോ​ര്‍വേ​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ള്‍ക്ക് മ​ണി​ക്കൂ​റി​ല്‍ 111 കി​ലോ​മീ​റ്റ​ര്‍ (60 നോ​ട്ട്) വേ​ഗ​ത​യു​ണ്ട്. വാ​യു​ര​ഹി​ത​മാ​യ കു​ഷ്യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​വ​യു​ടെ വേ​ഗ​ത​യ്ക്ക് കാ​ര​ണം. കാ​ന​ഡ​യു​ടെ ഹൈ​ഡ്രോ​ഫോ​യി​ല്‍ യു​ദ്ധ​ക്ക​പ്പ​ല്‍ മ​ണി​ക്കൂ​റി​ല്‍ 116.7 കി​ലോ​മീ​റ്റ​ര്‍ (63 നോ​ട്ട്) വേ​ഗ​ത കൈ​വ​രി​ച്ച് ച​രി​ത്രം കു​റി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു​ടെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ചെ​റു യു​ദ്ധ​ക്ക​പ്പ​ലു​ക​ള്‍ "സൂ​പ്പ​ര്‍ ദ്വോ​റ എം​കെ ര​ണ്ട് ' ക​പ്പ​ലു​ക​ള്‍ക്ക് മ​ണി​ക്കൂ​റി​ല്‍ 45 നോ​ട്സി​നു മു​ക​ളി​ല്‍ (ഏ​ക​ദേ​ശം 83 കി.​മീ/ മ​ണി​ക്കൂ​ര്‍) വേ​ഗ​ത കൈ​വ​രി​ക്കാം.

പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​ള്‍നാ​ട​ന്‍ ജ​ല​ഗ​താ​ഗ​തം സ​ഞ്ചാ​ര​ത്തി​ലും ച​ര​ക്കു നീ​ക്ക​ത്തി​ലും വ​ലി​യ പ​ങ്കു വ​ഹി​ക്കു​ന്നു- ബം​ഗ്ലാ​ദേ​ശ് 32% , ജ​ര്‍മ​നി 20%, യു.​എ​സ് 14%, ചൈ​ന 9%. അ​തേ​സ​മ​യം യാ​ത്ര സാ​ധ്യ​മാ​കു​ന്ന ജ​ല​പാ​ത​ക​ള്‍ കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ ഭാ​ര​ത​ത്തി​ല്‍ റോ​ഡ് ഗ​താ​ഗ​തം 68%, റെ​യ്‌​ൽ ഗ​താ​ഗ​തം 30% ന​ട​ക്കു​മ്പോ​ൾ ന​ട​ക്കു​മ്പോ​ള്‍ ഉ​ള്‍നാ​ട​ന്‍ ജ​ല​ഗ​താ​ഗ​തം 0.4% പ​ങ്ക് മാ​ത്ര​മേ വ​ഹി​ക്കു​ന്നു​ള​ളൂ.

കേ​ര​ള​ത്തി​ല്‍ ഉ​ള്‍നാ​ട​ന്‍ ജ​ല​ഗ​താ​ഗ​തം ശ​ക്ത​മാ​ണ്. പ​ക്ഷെ അ​തി​വേ​ഗ ക​ട​ത്തു​ബോ​ട്ട് സ​ര്‍വീ​സു​ക​ള്‍ അ​ന്യ​മാ​ണ്. ഇ​ന്ധ​ന​ക്ഷ​മ​വും പ്ര​കൃ​തി സൗ​ഹൃ​ദ​വു​മാ​യ ഒ​രു ഗ​താ​ഗ​ത മാ​ര്‍ഗ​മാ​യ ജ​ല​ഗ​താ​ഗ​തം കേ​ര​ള​ത്തി​ല്‍ വേ​ഗ​ത കു​റ​ഞ്ഞ​താ​ണ്. യാ​ത്രാ ച​ര​ക്ക് നീ​ക്ക​ത്തി​നാ​യി റോ​ഡ്, റെ​യ്‌​ല്‍, വി​മാ​ന ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ വ​ച്ചു നോ​ക്കു​മ്പോ​ള്‍ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ പ്ര​വ​ര്‍ത്ത​ന ചെ​ല​വും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വു​മാ​ണ് ഉ​ള്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രൊ കേ​ര​ള​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യ സേ​വ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഉ​ള്‍നാ​ട ജ​ല​ഗ​താ​ഗ​ത​ത്തി​ല്‍ ലോ​ക നി​ല​വാ​ര​മു​ള്ള സേ​വ​ന​മാ​ണ് അ​വ​ര്‍ ന​ട​ത്തു​ന്ന​ത്.

ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ച​ര്‍ച്ച ന​ട​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ല്‍ പാ​ത​യേ​ക്കാ​ള്‍ ചെ​ല​വ് കു​റ​ഞ്ഞ​തും ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​യാ​ണ് അ​തി​വേ​ഗ തീ​ര​ദേ​ശ ക​പ്പ​ല്‍ പാ​ത. അ​തി​വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​വു​ന്ന യാ​ത്രാ ക​പ്പ​ലു​ക​ള്‍ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ ന​മ്മു​ടെ രാ​ജ്യ​ത്തു ത​ന്നെ നി​ര്‍മി​ക്ക​പ്പെ​ടു​ന്ന കാ​ല​മാ​ണി​ത്. എ​ന്തു​കൊ​ണ്ട് ന​മ്മ​ള്‍ ആ ​വ​ഴി​ക്ക് ചി​ന്തി​ക്കു​ന്നി​ല്ല? അ​തി​വേ​ഗ റെ​യ്‌​ല്‍ പാ​ത​ക​ള്‍ക്ക് പ​ക​രം അ​തി​വേ​ഗ ജ​ല​ഗ​താ​ഗ​തം പോ​രേ..?

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട