.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
രാജീവ് ചന്ദ്രശേഖർ 
Special Story

ഈ ബജറ്റ് ഇന്ത്യയുടെ ഭാവിയെ മാറ്റിമറിക്കും

ഈ മാറ്റം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയതിനൊപ്പം സർക്കാരിന്‍റെ വരുമാനത്തിലും വളർച്ചയുണ്ടാക്കി

Namitha Mohanan

രാജീവ് ചന്ദ്രശേഖർ

മുൻ കേന്ദ്രമന്ത്രി

വർഷങ്ങൾ നീണ്ടു നിൽക്കുന്ന, വ്യക്തമായ പദ്ധതികളോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി. അതിന് ക്ഷമ ആവശ്യമാണ്. കുറുക്കുവഴികൾ ഇഷ്ടപ്പെടുന്നവരിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടിയും വന്നേക്കാം.

""നമ്മുടെ മുൻപിൽ തടസങ്ങൾ ഉണ്ടാകും. സംശയിക്കുന്നവർ ഉണ്ടാകും. തെറ്റുകൾ ഉണ്ടാകും. എന്നാൽ കഠിനാധ്വാനത്തിന് പരിധികളില്ല''- മൈക്കൽ ഫെൽപ്സ്.

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ കഴിഞ്ഞ പത്ത് വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെ മേൽപ്പറഞ്ഞ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാം. പല കോണുകളിൽ നിന്നും എതിർപ്പുകളും പരിഹാസങ്ങളും ഉണ്ടായി. എന്നാൽ അതൊന്നും വകവയ്ക്കാതെ ക്ഷമയോടെ അദ്ദേഹം മുന്നോട്ട് പോയി. ആ നിശ്ചയദാർഢ്യമാണ്, സാമ്പത്തിക രംഗത്ത് പുതിയൊരു നാഴികക്കല്ല് പിന്നിടാൻ രാജ്യത്തെ സഹായിച്ചത്.

ബജറ്റ് 2025 ഒരു സാധാരണ ബജറ്റ് ആയിരുന്നില്ല. പഴയ യുപിഎ - കോൺഗ്രസ് കാലഘട്ടത്തിലെപ്പോലെ അനാവശ്യ ബഹളങ്ങളോ കെട്ടുകാഴ്ചകളോ ഉണ്ടായിരുന്നില്ല. പക്ഷെ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയുടെ പുതിയൊരു ഘട്ടത്തെ വിളംബരം ചെയ്യുന്നതാണ് ഇത്തവണത്തെ ബജറ്റ്.

കഴിഞ്ഞ 75 വർഷങ്ങളായി, ജനങ്ങൾ സമ്പാദിക്കുന്ന സ്വത്തിനും ശമ്പളത്തിനും മേൽ വലിയ നികുതിയാണ് സർക്കാർ ചുമത്തിപ്പോന്നിരുന്നത്. പിഴവുകളുടെ നെഹ്രുവിയൻ സോഷ്യലിസ്റ്റ് കാലത്ത് നികുതി വ്യവസ്ഥ കെട്ടിപ്പടുത്തത് തന്നെ ഉയർന്ന നികുതിയെ അടിസ്ഥാനമാക്കിയാണ്. ഇതിന്‍റെ ഫലമായി, 2014 വരെ, ഇന്ത്യയുടെ നികുതി-ജിഡിപി അനുപാതം ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. സർക്കാരിന്‍റെ പ്രവർത്തനത്തിനും ചെലവിനും ജനങ്ങളുടെ കഠിനാദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നു എന്ന വിമർശനവും അക്കാലത്ത് നിലനിന്നിരുന്നു. വലിയ തോതിൽ നികുതി ചുമത്തപ്പെടുക എന്നത് ഇന്ത്യയുടെയും സത്യസന്ധരായ ഇന്ത്യക്കാരുടെയും വിധിയാണെന്നും വിശ്വസിക്കപ്പെട്ടു.

എന്നാൽ കഴിഞ്ഞ 10 വർഷങ്ങളായി, രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ട് കഠിനമായ പരിശ്രമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി . ഡിജിറ്റൽവല്ക്കരണവും, ജിഎസടി പരിഷ്കരണവും, ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള സാമ്പത്തിക നയങ്ങളുമെല്ലാം ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. ഇതിന്‍റെ ഫലമായി ലോകത്തെ അഞ്ച് ദുർബല സമ്പദ് വ്യവസ്ഥകളിൽ (Fragile Five) നിന്നും ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറി. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യവുമാണ് ഇപ്പോൾ ഇന്ത്യ.

ഈ മാറ്റം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയതിനൊപ്പം സർക്കാരിന്‍റെ വരുമാനത്തിലും വളർച്ചയുണ്ടാക്കി. അതോടെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന അടിസ്ഥാനസൌകര്യവികസനത്തിലടക്കം കൂടുതൽ പണം ചെലവാക്കാൻ സർക്കാരിനായി. അങ്ങനെ വികസനത്തിന്‍റെ അടുത്ത ഘട്ടം സാധ്യമായി. പിഎം ഗതി ശക്തിയടക്കം അടിസ്ഥാനസൌകര്യവികസനത്തിലുള്ള റെക്കോഡ് മുതൽമുടക്കിന്‍റെ ഫലമായി, മറ്റ് ഉല്പാദക രാജ്യങ്ങളുമായി മത്സരിക്കാൻ കഴിയുന്നൊരു സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി.

സ്ഥിരതയോടെ മുന്നോട്ട്

ഈ ബജറ്റ് ഒരു നാഴികക്കല്ലാണെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷ, നൈപുണ്യ വികസനം തുടങ്ങിയവയിൽ കഴിഞ്ഞ 10 വർഷങ്ങൾക്കിടെ ഉണ്ടായ മുന്നേറ്റങ്ങൾ പരോക്ഷമായി ഒട്ടേറെ നേട്ടങ്ങും ഉണ്ടാക്കി. എന്നാൽ ഇതിനൊക്കെയപ്പുറം സാധാരണക്കാരായ നികുതിദായകരുടെ കൈകളിലേക്ക് കൂടുതൽ പണം എത്തിക്കാനുള്ള നടപടികൾ കൂടി ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ബജറ്റ്. ആദായ നികുതി പരിധി 12 ലക്ഷം രൂപയിലേക്ക് മാറ്റിയതോടെ പ്രതിവർഷം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ഇന്ത്യക്കാർക്ക് ഇനി ആദായ നികുതി അടയ്ക്കേണ്ടതില്ല. 2014-ൽ ഒരു ലക്ഷം രൂപ ആയിരുന്നതാണ് ഒരു ദശാബ്ദത്തിനുള്ളിൽ 7 ലക്ഷമായി ഉയർന്നത്. ഒടുവിൽ പുതിയ തീരുമാനത്തോടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 11 വർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയടിക്ക് ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തിച്ചിരിക്കുകയാണ്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അഹമ്മദാബാദും സബർമതി നദീതീരവും സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. ആഴമേറിയതും പരിഹരിക്കാനാകാത്തതുമായ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവ് എനിക്ക് മനസിലായത് അന്നാണ്. അതിനാൽ ആ സന്ദർശനം മഹത്തായൊരു അനുഭവമായി ഇന്നും മനസിൽ അവശേഷിക്കുന്നു. വർഷങ്ങൾ നീണ്ടു നില്ക്കുന്ന വ്യക്തമായ പദ്ധതികളോടെയാണ് അദ്ദേഹം ഓരോ പ്രശ്നങ്ങളെയും സമീപിക്കുകയും ലക്ഷ്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നത്. ഇതിന് വളരെയധികം ക്ഷമ ആവശ്യമാണ്. എന്തിനും തൽക്ഷണ പരിഹാരം തേടുന്നവരും കുറുക്കുവഴികൾ ഇഷ്ടപ്പെടുന്നവരും ഇതിനെതിരെ എതിർപ്പുകളുമായി രംഗത്ത് വന്നേക്കാം. അതിനെയെല്ലാം ക്ഷമയോടെ മറികടന്ന് ലക്ഷ്യങ്ങൾ സാധ്യമാക്കുന്ന പ്രധാനമന്ത്രിയുടെ സമീപനത്തിന്‍റെ സാക്ഷ്യമാണ് സബർമതി നദീതീരത്ത് ഇന്ന് കാണുന്ന മാറ്റങ്ങൾ.

2014ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് ബുദ്ധിമുട്ടേറിയൊരു വെല്ലുവിളിയായിരുന്നു. പ്രശ്നപരിഹാരത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള സമീപനമാണ് അദ്ദേഹം അവിടെയും സ്വീകരിച്ചത്. സുസ്ഥിരവും, ചിട്ടയായതുമായ നടപടികളിലൂടെ, പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ച്, ഒടുവിലിപ്പോൾ ഈ ബജറ്റിലെത്തി നില്ക്കുകയാണ്.

വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥ

ഈ ബജറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന മറ്റ് ചില ലക്ഷ്യങ്ങൾ കൂടിയുണ്ട്. ഉടനടി മാറ്റങ്ങൾ ഉണ്ടാക്കില്ലെങ്കിലും ഭാവിയിൽ, അവ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകും. കാർഷികവൃത്തിയെ കൂടുതൽ മൂല്യവത്തായതും ലാഭകരവുമായ സംരംഭങ്ങളാക്കി മാറ്റുകയാണ് അതിലൊന്ന്. ഇതിന് കർഷകരെ പ്രാപ്തരാക്കുകയാണ് കൃഷിക്ക് ഊന്നൽ നല്കുന്നതിലൂടെ പുതിയ ബജറ്റിൽ ലക്ഷ്യമിടുന്നത്.

എംഎസ്എംഇകൾക്ക് കൂടുതൽ ധന സഹായവും എംഎസ്എംഇ ക്രെഡിറ്റ് കാർഡും ബജറ്റ് ഉറപ്പ് നൽകുന്നുണ്ട്. കൂടാതെ സ്റ്റാർട്ടപ്പുകളിലും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക വഴി സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. 2014ന് മുൻപുള്ള കാലത്തേതിൽ നിന്ന് വളരെ വ്യത്യതമായ സമീപനമാണ് ഇത്. അക്കാലത്ത് വായ്പകളും നിക്ഷേപങ്ങളുമെല്ലാം ചില വൻകിട വ്യവസായ ഗ്രൂപ്പുകളെ ആശ്രയിച്ചും കേന്ദ്രീകരിച്ചുമായിരുന്നു നിലകൊണ്ടിരുന്നത്. ഈ ഗ്രൂപ്പുകൾ എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടാൽ, അത് മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.

എന്നാൽ ഇന്ന്, നമ്മുടെ സമ്പദ്‌വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത വിധം വൈവിധ്യവൽക്കരിക്കുകയും വികസിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള മറ്റൊരു നിക്ഷേപമാണ് നൂക്ലിയർ സ്മോൾ മോഡൽ റിയാക്റ്ററുകൾക്കായി മാറ്റി വച്ചിരിക്കുന്ന ഇരുപതിനായിരം കോടി രൂപ. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ പൂർത്തികരിക്കാനും ഇത് സഹായകമാകും.

വ്യവസായങ്ങൾക്കായി ലളിതമായൊരു നികുതി കോഡെന്ന വാഗ്ദാനം കൂടി ബജറ്റ് മുന്നോട്ടു വയ്ക്കുന്നുണ്ട്. അടുത്തയാഴ്ച പാർലമെന്‍റിൽ ഇത് അവതരിപ്പിക്കും. നിയന്ത്രണങ്ങളും നിയമങ്ങളും കൂടുതൽ ലഘൂകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് കവറേജുമായുള്ള പതിവ് ബഹളങ്ങൾക്കിടയിൽ, സാമ്പത്തിക വിദഗ്ധയായ ബഹുമാനപ്പെട്ട മോണിക്ക ഹാലൻ പറഞ്ഞത് ഏറെ ശ്രദ്ധേയമായി തോന്നി. "ഈ ബജറ്റിലെ നികുതി പരിഷ്കാരങ്ങൾ നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും ലക്ഷ്യങ്ങളുടെയും പുനർനിർണയം കൂടിയാണ് അടയാളപ്പെടുത്തുന്നത്. നമ്മൾ ഇപ്പോൾ കുറഞ്ഞ വരുമാനമുള്ളൊരു രാജ്യമല്ല. നമ്മൾ വിശ്വാസ്യതോടെ മുന്നോട്ട് ചുവടുകൾ വയ്ക്കുകയാണ്'- മോണിക്ക ഹാലൻ പറഞ്ഞു. ഇത് തികച്ചും സത്യവുമാണ്. എന്തിനോടും നിഷേധഭാവത്തോടെ പ്രതികരിക്കുന്ന പ്രതിപക്ഷത്തുള്ള ചിലരുടെ വാക്കുകൾ അവഗണിച്ച് യാഥാർഥ്യബോധ്യത്തോടെ ഈ ബജറ്റിനെ നോക്കിക്കണ്ടാൽ ഒരു കാര്യം വ്യക്തമാണ്. ഒരു സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളെയും സാധ്യതകളെയും കുറിച്ച് കൂടുതൽ പ്രതീക്ഷകളോടെയും ആത്മവിശ്വാസത്തോടെയും ചിന്തിക്കുന്ന ഒരു ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയാതിരിക്കാൻ നമുക്കാകില്ല.

പുതിയ ഇന്ത്യ വികസിത ഭാരതമായി മാറും. ബജറ്റ് 2025 നമ്മോട് പറയുന്നത് അതാണ്. ബരാക് ഒബാമയുടെ വാക്കുകൾ കടമെടുത്താൽ, "അതേ, നമുക്കതിന് കഴിയും'.

ചൂരൽമല ദുരന്തത്തിന്‍റെ ഇരയായ ശ്രുതിയെ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സിപിഎം; കള്ളക്കഥയെന്ന് കോൺഗ്രസ്

എയർപോർട്ട് പരിസരം ലക്ഷ‍്യമാക്കി രാസലഹരി വിൽക്കാൻ പദ്ധതി; എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാലംഗ സംഘം പിടിയിൽ‌

മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരുക്ക്

പീഡനക്കേസ്; പ്രശോഭിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി

ബൗളിങ് നിരയിലെ അപാകതകൾ എത്രയും വേഗം പരിഹരിക്കണം; ചെന്നൈ സൂപ്പർ കിങ്സിന് നിർദേശവുമായി ഗവാസ്കർ