പ്രിൻസി

 
Special Story

പൂച്ചയെ വളർത്താൻ അമ്മ അനുവദിച്ചില്ല; ഡോക്റ്റർ ജീവനൊടുക്കി

കുറച്ചു നാളുകൾക്കു മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്കു കൊണ്ടു വന്നു.

നീതു ചന്ദ്രൻ

ഹൈദരാബാദ്: പൂച്ചയെ ദത്തെടുക്കാൻ വീട്ടുകാർ അനുവദിക്കാഞ്ഞതിനു പിന്നാലെ 23 വയസുള്ള വനിതാ ഡോക്റ്റർ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ശ്രേഷ്ഠ എന്നറിയപ്പെടുന്ന ടി. പ്രിൻസിയാണ് മരിച്ചത്. അമ്മ കുസുമലതയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. കുറച്ചു നാളുകൾക്കു മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്കു കൊണ്ടു വന്നു.

പൂച്ചയെ വളർത്താൻ തുടങ്ങിയതോടെ പ്രിൻസിക്കു പനിയും ജലദോഷവും പതിവായി. പൂച്ചരോമം അലർജിയുള്ളതു മൂലമാണ് സ്ഥിരം ജലദോഷം വരുന്നതെന്ന് ചൂണ്ടിക്കാട്ടി അമ്മയും മുത്തശ്ശിയും പ്രിൻസിയുമായി കലഹിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തു പോയി തിരിച്ചു വന്നപ്പോഴാണ് പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാരുമായുള്ള കലഹമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എംബിബിഎസ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ് ഗ്വാജ്വേറ്റ് പഠനത്തിനായുള്ള പരിശീലന പരീക്ഷകൾക്കു തയാറെടുക്കുകയായിരുന്നു പ്രിൻസി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

'സർ‌ക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചില്ല'; ഝാർഖണ്ഡിൽ പ്രതിഷേധവുമായി വിദ‍്യാർഥികൾ 14-ാം ദിവസത്തിലേക്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 21 കാരനായ പ്രതിക്ക് 20 വർഷം കഠിന തടവ്

മിന്നലേറ്റ് ദമ്പതികളടക്കം നാല് പേർ മരിച്ചു

രാജ‍്യതലസ്ഥാനത്ത് കനത്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു

മണിമഹേഷ് കൈലാസ യാത്ര; തീർഥാടന പാതയിൽ സിഗരറ്റ് വിൽപനയ്ക്ക് നിരോധനം