Special Story

നാടകപ്പൂരത്തിന് കൊടിയേറ്റം: വിശ്വനാടകവേദി ഇനി തൃശൂരില്‍

ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച കെ എസ് പ്രതാപന്റെ നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന നാടകത്തിലൂടെ മലയാള നാടകങ്ങള്‍ക്കും തുടക്കമായി

തൃശൂർ : തൃശൂരില്‍ നാടകപ്പൂരത്തിനു കൊടിയേറ്റം. ഇനിയുള്ള പത്ത് ദിവസം വിശ്വനാടകവേദിയുടെ സ്പന്ദനങ്ങളറിയാന്‍ നാടും നഗരവും തൃശൂരിലേക്ക് ഒഴുകിയെത്തും. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര നാടകോത്സവം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇറ്റ്‌ഫോക്കിന്‍റെ അരങ്ങുണരുന്നത്.

കെ ടി മുഹമ്മദ് തിയറ്റര്‍ പരിസരത്ത് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മേള പ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വാദ്യമേളത്തോടെയാണു നാടകോത്സവത്തിന് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു. പകയുടെയും വെറുപ്പിന്‍റെയും ഇരുണ്ടുതുടങ്ങുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ സമരഭൂമിയായി നാടകം മാറുകയാണെന്നു മുഖ്യമന്ത്രി  പറഞ്ഞു. 

അതുല്‍ കുമാര്‍ സംവിധാനം ചെയ്ത  ടേക്കിങ്ങ് സൈഡ്സ് എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങള്‍ക്ക് കെ ടി മുഹമ്മദ് തിയറ്ററില്‍ തുടക്കമായി. ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച കെ എസ് പ്രതാപന്‍റെ നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന നാടകത്തിലൂടെ ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ മലയാള നാടകങ്ങള്‍ക്കും തുടക്കമായി. 

ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ  പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത ബ്രെറ്റ് ബെയ്ലിയുടെ സാംസണ്‍ നാടകത്തോടെയാണ് അന്തര്‍ദേശീയ നാടകങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്. വംശീയ പ്രശ്നങ്ങള്‍, കൊളോണിയലിസത്തിന്‍റെ ഭീകരതകള്‍ തുടങ്ങി രാജ്യത്തെ ഇപ്പോഴും വേട്ടയാടുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പറഞ്ഞ സാംസണ്‍ ആദ്യദിനം ആസ്വാദകരെ സ്വന്തമാക്കി. 

നാടകോത്സവത്തിന്‍റെ രണ്ടാം ദിനത്തില്‍ അരങ്ങിലെത്തുന്ന 'ഹീറോ ബ്യൂട്ടി' ഇത്തവണത്തെ മറ്റൊരു ആകര്‍ഷണമാണ്. കുട്ടികള്‍ക്കായുള്ള വര്‍ണാഭമായ ഒരു തായ്വാനീസ് ഓപ്പറയാണ് ഹീറോ ബ്യൂട്ടി. പവലിയന്‍ തിയറ്ററില്‍ നാളെ രാത്രി 8.45നാണ് നാടകം. ഫോക്ക് സംഗീതജ്ഞനായ സുസ്മിത് ബോസിന്‍റെ സംഗീതവിരുന്ന് ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് ഗ്യാലറിയില്‍ വൈകിട്ട് 3 മണിക്കെത്തും. ഇന്ത്യന്‍ സാഹിത്യ നിരൂപകന്‍ ഗണേഷ് എന്‍ ദേവിയുടെ പ്രഭാഷണവും ഉണ്ടാകും.

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

സമൂസ, ജിലേബി, ലഡ്ഡു എന്നിവയ്ക്ക് മുന്നറിയിപ്പില്ല ഉപദേശം മാത്രം: ആരോഗ്യ മന്ത്രാലയം

കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

'കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം'; കോൺസുലേറ്റിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ