.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വളയം പിടിക്കുന്നവരുടെ വഴികാട്ടിയാകുന്ന "സാരഥി'

 

file photo

Special Story

വളയം പിടിക്കുന്നവരുടെ വഴികാട്ടിയാകുന്ന "സാരഥി'

സുസ്ഥിര വികസനത്തിനായി ഡ്രൈവർമാരുടെ ശാക്തീകരണം എന്നതാണ് സാരഥിയുടെ ദർശനം

Reena Varghese

ഫാ. സെബാസ്റ്റ്യൻ തേയ്ക്കാനത്ത്

കാഴ്ചപ്പാടു മാറിയാൽ കഷ്ടപ്പാടു മാറും എന്ന ആപ്‌തവാക്യവുമായി ഡ്രൈവർമാരുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് 2000ത്തിൽ മാർച്ച് 11ന് കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ച് ആരംഭിച്ച സംഘടനയാണ് സാരഥി. ഇന്ന് കേരളമൊട്ടാകെ സാരഥിയുടെ കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. സാരഥിയുടെ നേതൃത്വത്തിൽ നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് അതത് പ്രദേശങ്ങളിലെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്നത്. തൊഴിലിന്‍റെ മാഹാത്മ്യം ഉയർത്തിപ്പിടിച്ച് ജാതിക്കും മതത്തിനും വർഗീയതയ്ക്കും അതീതമായുള്ള ഡ്രൈവർമാരുടെ സൗഹൃദ കൂട്ടായ്മയാണ് സാരഥി.

എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാ. വർഗീസ് കരിപ്പേരിയും ഞാനും ചേർന്നു നടത്തിയ ആത്മാർഥമായ പ്രവർത്തനഫലമാണ് സാരഥി എന്ന സംഘടനയുടെ ഉദയം. നിരന്തര പരിശ്രമം കൊണ്ട് ടാക്‌സി, ഓട്ടോ ഡ്രൈവർമാരുടെ സൗഹൃദ വലയം കേരളമൊട്ടാകെ രൂപീകരിച്ചു. സാരഥിയുടെ ലൈഫ് മെംബർഷിപ്പ് കാർഡും സാരഥി സ്റ്റിക്കറും ഡ്രൈവർമാർക്ക് നല്‌കും. സുസ്ഥിര വികസനത്തിനായി ഡ്രൈവർമാരുടെ ശാക്തീകരണം എന്നതാണ് സാരഥിയുടെ ദർശനം. ടാക്സി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ പ്രവർത്തനങ്ങൾ വഴി തങ്ങളാൽ കഴിയുംവിധം തങ്ങളേക്കാൾ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ഡ്രൈവർമാരെ സർവാത്മനാ സന്നദ്ധമാക്കാൻ അവരെ ബോധവാന്മാരാക്കുക, അതുവഴി സമൂഹത്തിൽ അവരുടെ ജോലിയുടെ അന്തസ് ഉയർത്തുക, അതുവഴി സമാധാനത്തിന്‍റെയും സാമൂഹിക ഐക്യത്തിന്‍റെയും സന്ദേശവാഹകരാകാൻ ഡ്രൈവർമാരെ ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ ദൗത്യം.

സുസ്ഥിര വികസനത്തിനായി ഡ്രൈവർമാരുടെ ശാക്തീകരണം എന്നതാണ് സാരഥിയുടെ ദർശനം

ടാക്,സി ഓട്ടോ ഡ്രൈവർമാർക്ക് നീതിപൂർവകവും ജീവിക്കാൻ ആവശ്യമായതുമായ പ്രതിഫലം ഉറപ്പാക്കാൻ രാഷ്‌ട്രീയവും നിയമപരവുമായ ഇടപെടലുകൾ നടത്താനും നിത്യവും നിരത്തുകളിൽ വാഹനമോടിക്കുന്ന ഡ്രൈവർ സുഹൃത്തുക്കളെ അത്യാവശ്യ സന്ദർദങ്ങളിൽ ജീവന്‍റെ രക്ഷകരാകാനുള്ള പ്രഥമശുശ്രൂഷാ പരിശീലനം നൽകാനും സാരഥി ശ്രദ്ധിക്കുന്നു. തങ്ങൾ ചെയ്യുന്നത് വരുമാനം ലഭിക്കാനുള്ള കേവലമൊരു ജോലി മാത്രമല്ല, മറിച്ച് ഇതൊരു വലിയ സേവനവും ശുശ്രൂഷയുമാണ് എന്നതാണ് സാരഥി ഡ്രൈവർമാർക്ക് നൽകുന്ന ഉപദേശം. ടാക്‌സി, ഓട്ടൊറിക്ഷ ഓടിച്ചു കി‌ട്ടുന്ന വരുമാനം കൊണ്ടുമാത്രം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡ്രൈവർ കുടുംബങ്ങൾക്ക് അവശ്യസമയത്ത് ഉപകാരപ്രദമാകാൻ ഡ്രൈവർമാരുടെ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച്, സമ്പാദ്യശീലം വളർത്തി പരസ്‌പരം താങ്ങായിത്തീരുവാൻ അവരെ പരിശീ‌ലിപ്പിക്കുകയും ചെയ്യുന്നു.

സാരഥിയുടെ സ്ഥാപക ദിനാചരണം ഇന്ന് അങ്കമാലി കരയാംപറമ്പ് സെന്‍റ് ജോസഫ് പള്ളി ഹാളിൽ നടക്കുകയാണ്. ആ സമ്മേളനത്തിൽ സാരഥിയുടെ സഹകരണത്തോടെ ഡ്രെവർമാർക്ക് വേണ്ടി സാരഥിയുടെ സഹകരണത്തോടെ ഡൂറൈഡ് (Doryde) എന്ന പേരിൽ ഒരു മൊബൈൽ ആപ്പും ലോഞ്ച് ചെയ്യുന്നു. ഓൺലൈനായി യാത്രക്കാരെ കണ്ടെത്താം, സ്ഥാപനങ്ങളുലോ വീടുകളിലോ ഡെലിവറി നടത്തി അധിക വരുമാനം നേടാം, ടാക്സി സ്റ്റാൻഡിൽ കാത്തിരിക്കാതെ സമയം ലാഭിക്കാം എന്നിങ്ങനെ നിരവധി സേവനങ്ങൾ ഡൂറൈഡ് ആപ്ലിക്കേഷൻ അംഗങ്ങളായ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യുന്നു.

സ്ഥാപക ഡയറക്റ്റർ ഫാ. വർഗീസ് കരിപ്പേരി, ഇപ്പോഴത്തെ സംസ്ഥാന ഡയറക്റ്റർ ഫാ. ബെന്നി തോമസ്, സംസ്ഥാന സെക്രട്ടറി സി. മോളി പുല്ലൻ, അനിമേറ്റർമാർ, സാരഥി അംഗങ്ങളായ ഡ്രൈവർമാരുടെ പ്രതിനിധികൾ എന്നിവരെല്ലാം ഇതിൽ പങ്കെടുക്കും. ഡ്രൈവിങ് ജോലിയിൽ 50 വർഷം തികച്ചവർക്ക് സാരഥി സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സേവന അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.

(സാരഥിയുടെ നാഷണൽ ഡയറക്റ്ററാണ് ലേഖകൻ)

''നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല''; രാജ‍്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഐ.എം. വിജയൻ

മൊജ്തബ ഖമനേയി അടക്കമുള്ള ഇറാനിയൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് അമെരിക്ക

കെ. സുധാകരനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം; ഫോണിൽ സംസാരിച്ചു

ജി. സുധാകരനെതിരേ ബഹുജന പ്രതിഷേധത്തിനൊരുങ്ങി സിപിഎം

സുരക്ഷാവലയത്തിൽ; എൽപിജിയുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു