പിയൂഷ് ഗോയൽ

 
Special Story

സമഗ്രവും സുതാര്യവുമായ പൊതു സംഭരണത്തിനായി ജെം പോർട്ടൽ

സുഗമമായ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ""ജെം''

Reena Varghese, MV Desk

പിയൂഷ് ഗോയൽ

പൊതു സംഭരണ പ്രക്രിയയെ സുതാര്യവും നീതിയുക്തവും കാര്യക്ഷമവുമാക്കാൻ കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ വിപണിയാണ് ഗവൺമെന്‍റ് ഇ മാർക്കറ്റ് പ്ലേസ് (GeM). സർക്കാർ മേഖലയിലെ 1.37 ലക്ഷം ഉപഭോക്താക്കളെ രാജ്യത്തുടനീളമുള്ള 25 ലക്ഷം വ്യാപരികളുമായും സേവന ദാതാക്കളുമായും """"ജെം'' '' ബന്ധിപ്പിക്കുന്നു.

സംഭരണ പ്രക്രിയയെ ലളിതവും കാര്യക്ഷമവുമാക്കി, സർക്കാർ മേഖലയിലെ എല്ലാ സംഭരണ പ്രവർത്തനങ്ങളെയും വിപുലമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ""ജെം'' സമന്വയിപ്പിക്കുന്നു. അന്താരാഷ്‌ട്രതലത്തിലെ മികച്ച രീതികളെ രാജ്യത്തിന്‍റെ സമഗ്ര വികസനം എന്ന ലക്ഷ്യവുമായി ഇത് സമന്വയിപ്പിക്കുകയും 2047ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് ദർശനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2016ൽ ഈ പരിവർത്തനാത്മക ഡിജിറ്റൽ സംരംഭത്തിന് തുടക്കം കുറിച്ച ശേഷം, സാധനങ്ങളുടെയും സേവനങ്ങളുടെയും സർക്കാർമേഖലയിലെ സംഭരണരീതിയെ ""ജെം'' മാറ്റി മറിച്ചു. പ്രക്രിയ കൂടുതൽ സുതാര്യമാവുകയും അഴിമതി കുറയുകയും ചെയ്തു. ചെറുപട്ടണങ്ങളിലെ സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, വനിതാ സംരംഭകർ, ബിസിനസുകൾ എന്നിവയ്ക്കായി പൊതു സംഭരണത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

സുഗമമായ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ""ജെം''. സുതാര്യവും മത്സരാധിഷ്ഠിതവുമായ സംഭരണത്തിന്‍റെ അഭാവം ദൃശ്യമായിരുന്ന പഴയ ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സപ്ലൈസ് ആൻഡ് ഡിസ്‌പോസൽസിനുള്ള പകരം സംവിധാനമായി ഇത് മാറി. ചെറിയൊരു വിഭാഗത്തിന് നേട്ടങ്ങൾ നൽകിയിരുന്ന പഴയ സംവിധാനത്തിന് പകരം ഉപയോക്തൃ- സൗഹൃദമായ പുതിയ പ്ലാറ്റ്‌ഫോം എല്ലാ വിൽപ്പനക്കാർക്കും തുല്യവും ന്യായവുമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു.

കാലഹരണപ്പെട്ടതും കുപ്രസിദ്ധവുമായ സംഭരണ വകുപ്പ് നിലനിന്നിരുന്ന അതേ സ്ഥലത്താണ് പുതിയ വാണിജ്യ വ്യവസായ മന്ത്രാലയ ഓഫിസായ വാണിജ്യ ഭവൻ നിർമിച്ചിരിക്കുന്നത്.

2016 ഓഗസ്റ്റ് 9ന് ആരംഭിച്ച ""ജെം'' 10 വർഷത്തെ വിജയകരമായ സേവനം പൂർത്തിയാക്കിയതിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. കേവലം കണക്കുകളെ ആഘോഷിക്കുന്നതിനുള്ള ഒരു നാഴികക്കല്ല് മാത്രമായി ഈ നേട്ടത്തെ പരിമിതപ്പെടുത്താനാവില്ല; രാഷ്‌ട്ര നിർമാണത്തിനും വികസനത്തിനും പിന്തുണ നൽകുന്നതിൽ സഹായകമായ, പൊതു സംഭരണത്തിലെ അടിസ്ഥാനപരവും വിജയകരവുമായ പരിവർത്തനത്തെ ഇത് പ്രതിനിധീകരിക്കുന്നു.

സുതാര്യത,സുഗമമായ ബിസിനസ്

ഉത്പന്നങ്ങൾ കണ്ടെത്തുന്നതും ബിഡ്ഡിംഗും മുതൽ, കരാറുകൾ നൽകുന്നതും പണം കൈമാറുന്നതും വരെയുള്ള മുഴുവൻ സർക്കാർ സംഭരണ പ്രക്രിയയും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ""ജെം'' വിവേചനം ഇല്ലാതാക്കുകയും നീതിയുക്തമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് വൈയക്തിക ഇടപെടൽ കുറയ്ക്കുകയും ന്യായമായ മത്സരം ഉറപ്പാക്കുകയും പൊതുജന വിശ്വാസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഓരോ ഇടപാടും ഡിജിറ്റലായി രേഖപ്പെടുത്തുന്നു, ഇത് പ്രക്രിയയെ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപൂർണവും വിശ്വസനീയവുമാക്കുന്നു.

ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ ദൗത്യത്തിൽ ""ജെം'' സുപ്രധാന പങ്ക് വഹിക്കുന്നു. ഏകീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോം, ലളിതമായ രജിസ്ട്രേഷൻ, ഏകീകൃത നടപടിക്രമങ്ങൾ, കോഷൻ മണി ഡെപ്പോസിറ്റ് നിർത്തലാക്കൽ, ഇടപാട് ചാർജുകൾ കുറയ്ക്കുക തുടങ്ങിയ പതിവ് പരിഷ്കാരങ്ങളിലൂടെ കൂടുതൽ സംരംഭകർക്ക് സർക്കാർ സംഭരണത്തിൽ പങ്കെടുക്കാനും തുല്യ നിലയിൽ മത്സരിക്കാനും ""ജെം'' വഴിയൊരുക്കുന്നു.

ആത്മനിർഭർ ഭാരത്

സ്വാശ്രയത്വം എന്ന ആശയത്തെയും ഇന്ത്യൻ ബിസിനസുകളുടെ വളർച്ചയെയും ""ജെം'' ശക്തമായി പിന്തുണച്ചിട്ടുണ്ട്. പ്രാദേശിക നിർമാതാക്കൾക്കും സേവനദാതാക്കൾക്കും മുൻഗണന നൽകുന്നതിലൂടെ, ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും ചരക്കുകളുടെയും സേവനങ്ങളുടെയും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും ഇത് സഹായിച്ചിട്ടുണ്ട്.

""ജെം'' പോർട്ടൽ മുഖേന നൽകുന്ന ഓരോ ഓർഡറും ഇന്ത്യയുടെ നിർമാണ വൈദഗ്ധ്യത്തിലും സാമ്പത്തിക പരമാധികാരത്തിലുമുള്ള നിക്ഷേപമാണ്. പ്രത്യേകിച്ച്, ""ജെം'' പ്ലാറ്റ്‌ഫോമിലെ ഓർഡറുകളുടെ ഏകദേശം 60% ഉം മൊത്തം ഇടപാട് മൂല്യത്തിന്‍റെ 45%ത്തിലധികവും സൂക്ഷ്മ, ചെറുകിട സംരംഭങ്ങളാണ് സംഭാവന ചെയ്യുന്നത്.

സർവാശ്ലേഷിയായ പൊതു സംഭരണം

പ്രധാനമന്ത്രി മോദിയുടെ "സബ്കാ സാഥ്, സബ്കാ വികാസ്' (എല്ലാർക്കുമൊപ്പം എല്ലാവരുടെയും വികസനം) എന്ന ദൗത്യത്തിന് അനുപൂരകമായി, സംതുലിത വളർച്ചയുടെ നിർണായക എഞ്ചിനായി ""ജെം'' വർത്തിക്കുന്നു. സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസുകൾ, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങൾ എന്നിവയ്ക്ക് സർക്കാർ സംഭരണത്തിലൂടെ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും തടസരഹിതമായും ഇടനിലക്കാരില്ലാതെയും പ്രദർശിപ്പിക്കുന്നതിനുള്ള മാർഗമൊരുക്കുന്നു.

പൊതുസംഭരണ സംവിധാനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള തടസങ്ങൾ നിവാരണം ചെയ്യുന്നതിലൂടെയും പ്രവേശനം ജനാധിപത്യവത്ക്കരിക്കുന്നതിലൂടെയും, രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസുകളെ രാജ്യ നിർമാണത്തിൽ സജീവ പങ്കാളികളാകാനും ഒരുകാലത്ത് സ്ഥാപിത കമ്പനികൾ ആധിപത്യം പുലർത്തിയിരുന്ന ബിസിനസ് മേഖലയിലേക്ക് പ്രവേശനമൊരുക്കാനും ""ജെം'' കാരണമായി.

ചെറുകിട ബിസിനസുകൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, എസ്‌സി/ എസ്ടി സംരംഭകർ എന്നിവർക്ക് സർക്കാർ സംഭരണത്തിൽ പങ്കെടുക്കുന്നതിന് ""ജെം'' ഗണ്യമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. 12 ലക്ഷത്തിലധികം സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് ₹9 ലക്ഷം കോടിയിലധികം മൂല്യമുള്ള സർക്കാർ ഓർഡറുകൾ ലഭിച്ചു, 2.20 ലക്ഷത്തിലധികം വനിതാ സംരംഭകർക്ക് ₹99,713 കോടിയിലധികം മൂല്യമുള്ള ഓർഡറുകൾ ലഭിച്ചു, 42,000ത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് ₹65,600 കോടിയിലധികം മൂല്യമുള്ള ഓർഡറുകൾ ലഭിച്ചു. കൂടാതെ, 69,000-ത്തിലധികം പട്ടികജാതി/ പട്ടികവർഗ സംരംഭകർ ""ജെം'' മുഖേന സർക്കാർ സംഭരണത്തിൽ പങ്കെടുക്കുകയും ₹23,145 കോടിയിലധികം മൂല്യമുള്ള ഓർഡറുകൾ സ്വീകരിക്കുകയും ചെയ്തു.

വളർച്ചയ്‌ക്ക് ഉത്തേജനം

കേവലം ഡിജിറ്റൽ സംഭരണ ഉപാധി എന്നതിലുപരി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും സംരംഭകത്വത്തിനും സാമ്പത്തിക ശാക്തീകരണത്തിനും ""ജെം'' ഉത്തേജനം പകരുന്നു, അർഹരായ എല്ലാ സംരംഭങ്ങൾക്കും ഇന്ത്യയുടെ വികസനത്തിന് സംഭാവന നൽകാൻ തുല്യ അവസരം ഉറപ്പാക്കുന്നു.

സുതാര്യവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, നൂതനവും, ഡിജിറ്റൽ പരമാധികാരവുമുള്ള ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന വികസിത് ഭാരത് 2047 എന്ന പ്രധാനമന്ത്രിയുടെ ദർശനത്തെയാണ് "ജെമ്മി'ന്‍റെ പ്രയാണവും വളർച്ചയും പ്രതിഫലിപ്പിക്കുന്നത്.

രണ്ടാം ദശകത്തിലേക്ക് കടക്കുമ്പോൾ, പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്ന, പരിസ്ഥിതി സൗഹൃദവും ലോകോത്തരവുമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാക്കി അതിനെ മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. നൂതനാശയക്കാർ, സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസുകൾ, വനിതകൾ, യുവാക്കൾ, ചെറുപട്ടണങ്ങളിൽ നിന്നുള്ള സംരംഭകർ, പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ള ജനവിഭാഗങ്ങൾ അടക്കമുള്ളവർക്ക് സർക്കാർ സംഭരണത്തിൽ പങ്കെടുക്കാൻ കൂടുതൽ അവസരങ്ങൾ നൽകുക എന്നതും പ്ലാറ്റ്‌ഫോമിന്‍റെ ലക്ഷ്യമാണ്.

സർക്കാർ സംഭരണത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ""ജെം'' , സാങ്കേതിക വിദ്യ, ഡാറ്റ വിശകലനം, നിർമിത ബുദ്ധി, ഉപയോക്തൃ-സൗഹൃദ രൂപകൽപ്പന എന്നിവയിലൂടെ പൊതു വിനിയോഗം എങ്ങനെ വേഗത്തിലും കാര്യക്ഷമമായും നിർവ്വഹിക്കാമെന്നും ചെലവ് കുറയ്ക്കാമെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ "ജെമ്മി'ന്‍റെ ഇടപാട് മൂല്യം ₹5 ലക്ഷം കോടി കവിഞ്ഞു. ഇത് മൊത്തം ഇടപാട് മൂല്യം ഏകദേശം ₹20 ലക്ഷം കോടിയിലെത്തിച്ചു, 10,644 ഉത്പന്ന വിഭാഗങ്ങളിലേക്കും 350 സേവന വിഭാഗങ്ങളിലേക്കും ""ജെം'' വികസിച്ചു.

സുതാര്യവും കാര്യക്ഷമവുമായ സർക്കാർ സംഭരണം അവശ്യവസ്തുക്കളും സേവനങ്ങളും വേഗത്തിലും ഫലപ്രദമായും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ആശുപത്രികൾക്കുള്ള മരുന്നുകളും വാക്സിനുകളും, പ്രതിരോധ ഉപകരണങ്ങളും ഡ്രോണുകളും, സ്കൂളുകൾക്കുള്ള ഗുണനിലവാരമുള്ള ഉത്പന്നങ്ങളും, ഗ്രാമങ്ങൾക്കുള്ള വിശ്വസനീയമായ അടിസ്ഥാന സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു, ഇത് മികച്ച പൊതു സേവനങ്ങളിലേക്കും സർക്കാർ വിഭവങ്ങളുടെ പരമാവധി ഉപയോഗത്തിലേക്കും നയിക്കുന്നു.

"ജെമ്മി'ന്‍റെ പരിവർത്തനത്തിലെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യയിലെ പൗരന്മാരാണ്. കാരണം ഈ പ്ലാറ്റ്‌ഫോം പണം ലാഭിക്കാനും സംഭരണ കാര്യക്ഷമത മെച്ചപ്പെടുത്താനും സർക്കാരിനെ സഹായിച്ചിട്ടുണ്ട്. 2026 ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ ഐഐടി ഡൽഹി നടത്തിയ പഠനത്തിൽ, 2023–24 സാമ്പത്തിക വർഷം മുതൽ 2025–26 സാമ്പത്തിക വർഷം വരെ, വിലക്കുറവിലൂടെയും കാര്യക്ഷമമായ പ്രക്രിയകളിലൂടെയും ₹86,571.69 കോടി രൂപയുടെ ധനസമ്പാദന നേട്ടം ""ജെം'' മൂലം സൃഷ്ടിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. "ജെമ്മി'ലെ 101 ഉത്പന്നങ്ങളെ ഫ്ലിപ്കാർട്ട്, ആമസോൺ, ഇന്ത്യമാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ സമാന ഉത്പന്നങ്ങളുമായി താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ ""ജെം'' 74.3% ഉത്പന്നങ്ങൾക്ക് കുറഞ്ഞ വില വാഗ്ദാനം ചെയ്തതായും, തത്ഫലമായി മൊത്തം 13.6% ലാഭം ഉണ്ടായെന്നും കണ്ടെത്തി.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും വികസന ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിൽ ""ജെം'' പോർട്ടൽ സുപ്രധാന പങ്ക് വഹിക്കുന്നു. സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അവസരങ്ങൾ പ്രദാനം ചെയ്ത് ശാക്തീകരിക്കുകയും ഉയർത്തുകയും ചെയ്യുന്നു, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ മത്സരാധിഷ്ഠിത വിലയ്ക്ക് ഗുണനിലവാരമുള്ള സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സർക്കാരിനെ സഹായിക്കുന്നതിലൂടെ നികുതിദായകരുടെ പണം വിവേകപൂർവം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

(കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രിയാണ് ലേഖകൻ)

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ