Special Story

ഒരുപാട് കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്: ഇന്നസെന്‍റിനെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ

എന്‍റെ കുട്ടിക്കാലത്ത്, അച്ഛന്‍റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്

നടൻ ഇന്നസെന്‍റിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കുട്ടിക്കാലം തൊട്ടു സ്ഥിരമായി കാണുന്ന, ഒരുപാട് കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്ത മനുഷ്യനാണ്. നഷ്ടം നമുക്ക് മാത്രമാണെന്നും വിനീത് ശ്രീനിവാസൻ കുറിക്കുന്നു.

വിനീതിന്‍റെ അനുസ്മരണം:-

എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓർമ്മകളുണ്ട്. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്. അച്ഛന്‍റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്‍റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്.

എന്‍റെ കുട്ടിക്കാലത്ത്, അച്ഛന്‍റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരു ത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ