.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വര: സുഭാഷ് കല്ലൂർ 
Special Story

വി​ക​സ​നം വേ​ണം, പ​ക്ഷേ, എ​ല്ലാ​വ​രും കൈ​കോ​ർ​ത്തേ പ​റ്റൂ

ഭാ​വ​ന​യും ച​ങ്കൂ​റ്റ​വു​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു മാ​ത്ര​മേ ധീ​ര​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​വൂ എ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ തെ​ളി​യി​ച്ചി​രി​ക്കു​ന്നു

MV Desk

അ​ന്ത​ർ​ദേ​ശീ​യ ച​ര​ക്കു​ഗ​താ​ഗ​ത രം​ഗ​ത്ത് ഇ​ന്ത്യ​യെ പു​തി​യൊ​രു വ​ള​ർ​ച്ച​യി​ലേ​ക്കു ന​യി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള വി​ഴി​ഞ്ഞം തു​റ​മു​ഖം. ആ​രു ഭ​രി​ച്ചാ​ലും ഏ​തു പ​ദ്ധ​തി​യെ​യും എ​തി​ർ​ത്തു തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ച​രി​ത്ര​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്. അ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ അ​തി​ജീ​വി​ച്ച് വി​ഴി​ഞ്ഞം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തി​നു പി​ന്നി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ടു​ത്ത ഉ​ചി​ത​വും ധീ​ര​വു​മാ​യ തീ​രു​മാ​ന​ങ്ങ​ൾ വി​സ്മ​രി​ക്കാ​വു​ന്ന​ത​ല്ല. കേ​ര​ള​ത്തി​ലേ​ക്ക് ഞ​ങ്ങ​ളി​ല്ല എ​ന്നു പ​റ​ഞ്ഞ അ​ദാ​നി ഗ്രൂ​പ്പി​നെ വി​ഴി​ഞ്ഞ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ അ​ന്ന് പാ​ർ​ല​ന്‍റ​മെ​ന്‍റി​ന്‍റെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന പ്രൊ​ഫ. കെ.​വി. തോ​മ​സി​ന് പ്ര​ത്യേ​ക പ​ങ്കു​മു​ണ്ട്.

ഭാ​വ​ന​യും ച​ങ്കൂ​റ്റ​വു​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു മാ​ത്ര​മേ ധീ​ര​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​വൂ എ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ തെ​ളി​യി​ച്ചി​രി​ക്കു​ന്നു. കൊ​ച്ചു​കൊ​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പി​ണ​റാ​യി വി​ജ​യ​നെ ത​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ഴും അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് അ​ദ്ദേ​ഹം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്ത​ത് വി​ഴി​ഞ്ഞം പോ​ർ​ട്ടി​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി.

ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ച​ര​ക്കു ഗ​താ​ഗ​ത​ത്തി​ൽ ലോ​ക രാ​ജ്യ​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ഉ​റ്റു​നോ​ക്കി​യി​രു​ന്നു. പോ​ർ​ച്ചു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടീ​ഷ് തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രെ​യെ​ല്ലാം കേ​ര​ള​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത് ഇ​വി​ട​ത്തെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, കൊ​പ്ര, ക​യ​ർ എ​ന്നി​വ​യാ​യി​രു​ന്നു.

കാ​ലം മാ​റി​യ​പ്പോ​ൾ സിം​ഗ​പ്പു​ർ, ഹോ​ങ്കോ​ങ്, മ​ലേ​ഷ്യ, ചൈ​ന, യു​എ​ഇ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ തി​ര​ക്കു​ള്ള ക​ണ്ടെ​യ്ന​ർ തു​റ​മു​ഖ​ങ്ങ​ളു​മാ​യി മു​ൻ​നി​ര​യി​ലേ​ക്കു വ​ന്ന​തോ​ടെ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് ഹ​ബ്ബു​ക​ളാ​യി ഈ ​തു​റ​മു​ഖ​ങ്ങ​ൾ മാ​റി. കൊ​ളം​ബോ തു​റ​മു​ഖ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന 40 ശ​ത​മാ​നം ച​ര​ക്കു​ക​ളും ഇ​ന്ത്യ​യി​ലേ​ക്കാ​ണ് വ​രു​ന്ന​ത്. 1.9 കോ​ടി ഇ​ന്ത്യ​ൻ ക​ണ്ടെ​യ്ന​റു​ക​ളാ​ണ് വി​ദേ​ശ തു​റ​മു​ഖ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ആ​ഗോ​ള ജ​ല​ഗ​താ​ഗ​ത രം​ഗ​ത്ത് ക​ണ്ടെ​യ്ന​ർ​വ​ത്ക​ര​ണം സൃ​ഷ്ടി​ച്ച വി​പ്ല​വം, ക​പ്പ​ലു​ക​ളു​ടെ വ​ലി​പ്പ​ത്തി​ൽ വ​ന്ന വ​ള​ർ​ച്ച, സു​ഗ​മ​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ പോ​രാ​യ്മ ഇ​വ​യെ​ല്ലാം ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളെ പി​ന്നോ​ട്ട് ന​യി​ച്ചു.

15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ടെ​ർ​മി​ന​ൽ ട്രാ​ൻ​സ്ഷി​പ്പ​മെ​ന്‍റ് ആ​യി കൊ​ച്ചി​യി​ലെ വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ന് രൂ​പം ന​ൽ​കി​യ​പ്പോ​ൾ 8,000-15,000 വ​രെ​യാ​യി​രു​ന്നു ക​പ്പ​ലു​ക​ളു​ടെ ശ​രാ​ശ​രി ക​ണ്ടെ​യ്ന​ർ ശേ​ഷി. അ​ത്ത​രം ക​പ്പ​ലു​ക​ൾ​ക്ക് അ​ടു​ക്കാ​ൻ വേ​ണ്ട ആ​ഴം 12-14.5 മീ​റ്റ​റും ആ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് 14.5 മീ. ​ആ​ഴ​മു​ള്ള വ​ല്ലാ​ർ​പാ​ടം ദ്വീ​പി​നെ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​നാ​യി വി​ഭാ​വ​നം ചെ​യ്ത​ത്. എ​ന്നാ​ൽ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ച​ര​ക്കു നീ​ക്ക​ത്തി​ലും ക​പ്പ​ലു​ക​ളു​ടെ വ​ലു​പ്പ​ത്തി​ലും ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ ഈ ​ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു. ഇ​ന്ന് ക​പ്പ​ലു​ക​ളു​ടെ ക​ണ്ടെ​യ്ന​ർ ശേ​ഷി 10,000-20,000 ടി​ഇ​യു​വി​ന് മു​ക​ളി​ലാ​ണ്. ഇ​ത്ത​രം ക​പ്പ​ലു​ക​ൾ​ക്കു ക​ട​ന്നു​വ​രാ​നു​ള്ള ആ​ഴം 16.5-18.5 മീ​റ്റ​ർ വ​രെ ആ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ 20 മീ. ​വ​രെ ആ​ഴ​മു​ള്ള വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​സ​ക്തി. തൊ​ട്ട​ടു​ത്തു ത​ന്നെ അ​ന്താ​രാ​ഷ്‌​ട്ര എ​യ​ർ​പോ​ർ​ട്ടും ഉ​ണ്ട്. ഈ ​വ​ള​ർ​ച്ച​യ്ക്ക​നു​സൃ​ത​മാ​യി റെ​യ്‌​ൽ​വെ, റോ​ഡ് സൗ​ക​ര്യ​ങ്ങ​ളും കൂ​ടി വ​രു​മ്പോ​ൾ ഈ ​പ​ദ്ധ​തി പൂ​ർ​ണ വി​ജ​യ​മാ​കും.

ഇ​ന്ത്യ​യി​ൽ ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് തു​റ​മു​ഖ​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണം എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള ര​ണ്ട് പ​ദ്ധ​തി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ വി​ഴ​ഞ്ഞ​വും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ വാ​ധ​വ​നി​ൽ വ​രു​ന്ന മെ​ഗാ തു​റ​മു​ഖ​വും. ഇ​പ്പോ​ൾ വി​ഴി​ഞ്ഞ​ത്തി​ന് ലോ​ക ക​പ്പ​ൽ​ച്ചാ​ലു​ക​ളി​ൽ പ്ര​മു​ഖ സ്ഥാ​ന​മു​ണ്ട്. 12 മേ​ജ​ർ തു​റ​മു​ഖ​ങ്ങ​ളും 150ലേ​റെ മൈ​ന​ർ തു​റ​മു​ഖ​ങ്ങ​ളു​മു​ള്ള ഇ​ന്ത്യ​യ്ക്ക് ലോ​ക ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ച്ച എ​ൽ​പി​ഐ റി​പ്പോ​ർ​ട്ടി​ൽ 38ാം റാ​ങ്കാ​യി​രു​ന്നു. പു​തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യം മൂ​ലം എ​ൽ​പി​ഐ റി​പ്പോ​ർ​ട്ടി​ലെ ക​യ​റ്റു​മ​തി വി​ഭാ​ഗ​ത്തി​ൽ 2014ൽ 44ാം ​സ്ഥാ​ന​ത്ത് നി​ന്ന് 22ാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റാ​ൻ ഇ​ന്ത്യ​യ്ക്കു സാ​ധി​ച്ചു.

വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് പ​ല​പ്പോ​ഴും കൂ​ടു​ത​ൽ ഭൂ​മി വേ​ണ്ടി വ​രും. ആ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. സ​മ​യ​ബ​ന്ധി​ത​മാ​യി ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യാ​ലേ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കൂ. വി​ഴ​ഞ്ഞം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കു കൂ​ടി മു​ൻ​തൂ​ക്കം ന​ൽ​കി രാ​ജ്യ​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന് എ​ല്ലാ​വ​രും കൈ​കോ​ർ​ത്തു പി​ടി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണം എ​ന്നാ​ണ് ജോ​ത്സ്യ​ന് പ​റ​യാ​നു​ള്ള​ത്.

അനൗൺസ്മെന്‍റ് വിവാദം; ടി.പി. രാമകൃഷ്ണന് നോട്ടീസ്

ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴ‍യിൽ ചാടി; 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

പ്രീപോൾ സർവേകൾ നിരോധിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

'ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കണ്ട'; സഹോദരി ഭ‍ർത്താവിനെതിരേ ചാണ്ടി ഉമ്മൻ

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; 2 പേർക്ക് പരുക്ക്