.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ക്ഷയരോഗത്തിനെതിരായ പോരാട്ടത്തെ രാജ്യം പുനരാവിഷ്‌കരിച്ചപ്പോൾ
ജഗത് പ്രകാശ് നഡ്ഡ
ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചത് എങ്ങനെയെന്ന് ലോക ക്ഷയരോഗ (ടിബി) ദിനാചരണ വേളയിൽ ഞാൻ അതിയായ അഭിമാനത്തോടെ ഓർക്കുന്നു. അടുത്തിടെ സമാപിച്ച നൂറുദിന തീവ്രയജ്ഞ കർമ പദ്ധതിയായ ടിബി-മുക്ത് ഭാരത് അഭിയാൻ (ക്ഷയരോഗമുക്ത ഇന്ത്യ) നൂതനാശയങ്ങളുടെ ശക്തി പ്രകടമാക്കുക മാത്രമല്ല, പദ്ധതിയധിഷ്ഠിത സമീപനത്തെ പരിവർത്തനം ചെയ്യുംപോലെ നിർണായകമാണ് സാമൂഹിക പിന്തുണയെന്നും അടിവരയിടുകയുണ്ടായി.
ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്ന പ്രവർത്തനം വേഗത്തിലാക്കുക, മരണനിരക്ക് കുറയ്ക്കുക, ക്ഷയരോഗബാധ തടയുക എന്നീ ലക്ഷ്യങ്ങളോടെ 2024 ഡിസംബർ ഏഴിനാണ് പ്രചാരണ പരിപാടി ആരംഭിച്ചത്. ടിബി-മുക്ത് ഭാരത് അഭിയാൻ ക്ഷയരോഗബാധ നേരത്തേ കണ്ടെത്തുന്നതിനുള്ള അത്യാധുനിക തന്ത്രങ്ങൾ അവതരിപ്പിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗബാധിതരെയും രോഗനിർണയം നടത്താതെ പോകാനിടയുള്ളവരെയും അടക്കം കണ്ടെത്തി ചികിത്സ ഉറപ്പാക്കി.
പ്രമേഹരോഗികൾ, പുകവലിക്കാർ, മദ്യപാനികൾ, എച്ച്ഐവി ബാധിതർ, പ്രായമായവർ, കുറഞ്ഞ ബിഎംഐ ഉള്ളവർ, ക്ഷയരോഗബാധിതരുടെ വീടുകളുമായി സമ്പർക്കം പുലർത്തുന്നവർ ഉൾപ്പെടെയുള്ളവരിലേക്ക് പോർട്ടബിൾ എക്സ്-റേ മെഷീനുകൾ എത്തിച്ചു. സംശയിക്കപ്പെടുന്ന ടിബി കേസുകൾ നിർമിതബുദ്ധി സഹായത്തോടെയുള്ള എക്സ്-റേയിലൂടെ തത്ക്ഷണം കണ്ടെത്തി.
ഗോൾഡ് സ്റ്റാൻഡേർഡ് ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകൾ (NAAT) ഉപയോഗിച്ചാണ് രോഗസ്ഥിരീകരണം നടത്തിയത്. ഇത് രോഗം പകരുന്നത് തടയുകയും ജീവനുകൾ രക്ഷിക്കുകയും ചെയ്തു. ടിബി-മുക്ത് ഭാരത് അഭിയാന് കീഴിൽ രാജ്യത്തെ ദുർബല ജനവിഭാഗങ്ങളിൽപ്പെട്ട 12.97 കോടി പേരെ പരിശോധിച്ചു. ഈ തീവ്രയജ്ഞം 7.19 ലക്ഷം ക്ഷയരോഗബാധിതരെ കണ്ടെത്തുന്നതിന് സഹായിച്ചു. അതിൽ 2.85 ലക്ഷം കേസുകൾ രോഗലക്ഷണങ്ങളില്ലാത്തവയായിരുന്നു. ഈ നൂതന സമീപനത്തിലൂടെ, ടിബി അണുബാധയുടെ ശൃംഖല തകർത്തു. ഈ പ്രചാരണം നാഴികക്കല്ല് മാത്രമല്ല, വഴിത്തിരിവ് കൂടിയായി മാറി.
ടിബി- മുക്ത് ഭാരത് അഭിയാൻ:
ഒരു ജനകീയ പ്രസ്ഥാനം
ക്ഷയരോഗ നിർമാർജനം (ജൻ ഭാഗിദാരിയാൽ) ഇപ്പോൾ ഒരു ബഹുജന പ്രസ്ഥാനമാണ്. ഇന്ത്യയിലുടനീളം, 13.46 ലക്ഷത്തിലധികം നിക്ഷയ് ശിബിരങ്ങൾ നടന്നു. എംപിമാർ, എംഎൽഎമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ ഉൾപ്പെടെ 30,000ൽ അധികം ജനപ്രതിനിധികൾ 100 ദിവസത്തെ ടിബി മുക്ത് ഭാരത് അഭിയാനെ പിന്തുണയ്ക്കാൻ ശിബിരങ്ങളിലെത്തി. കോർപ്പറേറ്റ് സ്ഥാപനങ്ങളും സാധാരണ പൗരന്മാരും ഈ പ്രചാരണത്തിൽ ഒരുപോലെ പങ്കുചേർന്നു.
ക്ഷയരോഗ നിർമാർജനം കേവലം സർക്കാർ ഉത്തരവാദിത്തമല്ല, മറിച്ച് ഒരു സാമൂഹിക ദൗത്യമാണെന്ന ആശയം ശക്തിപ്പെട്ടു. 22 മന്ത്രാലയങ്ങളിലൂടെ ആഭിമുഖ്യത്തിൽ ക്ഷയരോഗ ബോധവത്കരണം, പോഷകാഹാര കിറ്റ് വിതരണം, ക്ഷയരോഗ മുക്ത ഇന്ത്യക്കായുള്ള പ്രതിജ്ഞ തുടങ്ങിയ 35000ൽ അധികം പ്രവർത്തനങ്ങൾ നടന്നു.
ജയിലുകൾ, ഖനികൾ, തേയിലത്തോട്ടങ്ങൾ, നിർമാണ മേഖലകൾ, തൊഴിലിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ 4.17 ലക്ഷത്തിലധികം പാവപ്പെട്ടവരുടെ സ്‌ക്രീനിങ്ങും പരിശോധനയും നടത്തി. സാമൂഹിക സ്വാധീനമുള്ളവരും മതസാമുദായിക നേതാക്കളും പങ്കെടുത്ത 1000ത്തിലധികം ക്ഷയരോഗ ബോധവത്കരണ പ്രവർത്തനങ്ങൾ പ്രചാരണ കാലയളവിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നടന്നു.
ജനപങ്കാളിത്തത്തിന് അടിത്തറ പാകിയ പ്രധാനമന്ത്രിയുടെ ദർശനം, രോഗികളെ ദത്തെടുക്കുന്നതിന് വിപുലമായ സാമൂഹിക പിന്തുണ നേടിയെടുത്തു. ക്ഷയരോഗികൾക്കുള്ള പിന്തുണ ഇനി ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുന്നില്ല, അത് വീടുകളിലും ഗ്രാമങ്ങളിലും ജോലിസ്ഥലങ്ങളിലും വ്യാപിച്ചിരിക്കുന്നു.
നി-ക്ഷയ് മിത്ര സംരംഭത്തിലൂടെ, വ്യക്തികളും സംഘടനകളും ക്ഷയരോഗബാധിത കുടുംബങ്ങൾക്ക് പോഷകാഹാര സഹായം നൽകുന്നു. പോഷകാഹാരവും ക്ഷയ രോഗമുക്തിയും തമ്മിലുള്ള സുപ്രധാന ബന്ധം തിരിച്ചറിഞ്ഞ സർക്കാർ, നിക്ഷയ് പോഷൺ യോജനയ്ക്ക് കീഴിലെ സാമ്പത്തിക സഹായം പ്രതിമാസം ₹500 ൽ നിന്ന് ₹1,000 ആയി വർധിപ്പിച്ചു.
100 ദിന പ്രചാരണം
ഊർജിതമാക്കുന്നു
ക്ഷയരോഗ അവബോധവും സേവനങ്ങളും ദൈനംദിന ജീവിതവുമായി സംയോജിപ്പിക്കാൻ മന്ത്രാലയങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. ക്ഷയരോഗ അവബോധ ഫ്ലോട്ടുകൾ ഗോവ കാർണിവൽ പരേഡിന്‍റെ പ്രധാന ആകർഷണമായി. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലെ, പ്രഭാത അസംബ്ലിയിൽ ക്ഷയരോഗ അവബോധ സന്ദേശങ്ങൾ ഉൾപ്പെടുത്തി. ആയിരക്കണക്കിന് സന്ദർശകരിൽ സൗജന്യ ക്ഷയരോഗ സ്‌ക്രീനിങ് നടത്താൻ ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം അതിന്‍റെ ക്ലസ്റ്റർ ഓഫീസുകളുടെ ശൃംഖല പ്രയോജനപ്പെടുത്തി.
100 ദിവസത്തെ പ്രചാരണം ഒരു തുടക്കം മാത്രം. ഓരോ പൗരനും എവിടെ താമസിക്കുന്നു എന്നത് പരിഗണിക്കാതെ - ആധുനിക രോ നിർണയം, ഗുണനിലവാരമുള്ള ചികിത്സ, അചഞ്ചലമായ സാമൂഹിക പിന്തുണ എന്നിവ ഉറപ്പാക്കിക്കൊണ്ട്, രാജ്യവ്യാപകമായി ഈ ഉദ്യമങ്ങൾ കൂടുതൽ സജീവമാക്കാൻ ഇന്ത്യ സജ്ജമായിരിക്കുന്നു.
സ്വച്ഛ് ഭാരത് ദൗത്യത്തിലും പോളിയോ നിർമാർജന യജ്ഞത്തിലുമുൾപ്പെടെ, സമൂഹം പൂർണമനസോടെ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ വിജയത്തിന് ഇന്ത്യ മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുപോലെ, ടിബി-മുക്ത് ഭാരത് അഭിയാൻ (ക്ഷയരോഗമുക്ത ഇന്ത്യ) ഇപ്പോൾ ജനങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമായി മാറുകയാണ്. ഇന്ത്യ ക്ഷയരോഗത്തിനെതിരേ പോരാടുക മാത്രമല്ല, അതിനെ പരാജയപ്പെടുത്തുക കൂടിയാണ്.
(കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയാണ് ലേഖകൻ)