Special Story

'കുഞ്ഞുറങ്ങും കോച്ചിനുള്ളിൽ..'പെൺകുട്ടിയുടെ കൂടെ നായയുടെ തീവണ്ടിയാത്ര: വൈറൽ വീഡിയോ

ഒരു കുഞ്ഞിനെയെന്ന പോലെ നായയെ തലോടിയുറക്കുന്ന പെൺകുട്ടിയും വീഡിയോയിലുണ്ട്

MV Desk

ഏതു നായക്കും ഒരു നല്ല ദിവസമുണ്ടാകുമെന്നാണു പറയുന്നത്. എസി കോച്ചിൽ യാത്ര, മൂടിപ്പുതച്ചുറക്കം....നിസംശയം പറയാം ഈ നായയുടെ ആ നല്ല ദിവസമായിരുന്നിരിക്കണമത്. ഒരു കുഞ്ഞിനെയെന്ന പോലെ നായയെ തലോടിയുറക്കുന്ന പെൺകുട്ടിയും വീഡിയോയിലുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഈ ഷോർട്ട് വീഡിയോ വളരെ പെട്ടെന്നു തന്നെ വൈറലായി. കേന്ദ്ര റെയ്ൽവെ മന്ത്രി അശ്വനി വൈഷ്ണവും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു.

ഗോൾഡൻ ലാബ്രഡോർ വിഭാഗത്തിൽ പെടുന്ന നായയാണ് തീവണ്ടിയാത്രയുടെ സൗഭാഗ്യം ആസ്വദിച്ചത്. ചെറുതായി പരിഭ്രാന്തിയുണ്ടെങ്കിലും പെൺകുട്ടിയുടെ കരുതലിൽ അപരിചിത യാത്രയുടെ ആശങ്കകൾ ഏറെക്കുറെ ഇല്ലാതായെന്നു തന്നെ പറയാം. തീവണ്ടിയാത്ര ഇത്രയും സുഖകരമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ദശലക്ഷം ലൈക്കുകളാണ് ഈ വിഡിയോക്ക് ലഭിച്ചത്. കൂടാതെ മറ്റു സാമൂഹിക മാധ്യമങ്ങളിലും നായയുടെ തീവണ്ടിയാത്ര നിറഞ്ഞു നിൽക്കുന്നുണ്ട്.

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി

മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു

വിജയ് ഹസാരെ ട്രോഫി: ആദ‍്യം ദിനം തന്നെ സെഞ്ചുറികളുടെ പെരുമഴ

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

വാളയാർ ആൾക്കൂട്ട കൊല: രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ‌ തീരുമാനം