.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Dwarka Expressway 
Special Story

ദ്വാരക എക്സ്പ്രസ് വേ: രാജ്യത്തെ എൻജിനീയറിങ് അദ്ഭുതം | Video

എ​ട്ടു​വ​രി​പ്പാ​ത​യു​ടെ വി​ഡി​യൊ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദ്യ എ​ട്ടു​വ​രി​പ്പാ​ത​യു​ടെ വി​ഡി​യൊ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ""എ​ൻ​ജി​നീ​യ​റി​ങ് അ​ദ്ഭു​തം: ദ്വാ​ര​ക എ​ക്സ്‌​പ്ര​സ് വേ'' ​എ​ന്ന കു​റി​പ്പോ​ടെ​യാ​ണു സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ (ട്വി​റ്റ​ർ) അ​ദ്ദേ​ഹം ദൃ​ശ്യ​വും കു​റി​പ്പും പ​ങ്കു​വ​ച്ച​ത്. വീ​തി​യേ​റി​യ റോ​ഡു​ക​ളും സ​ർ​വീ​സ് റോ​ഡു​ക​ളും മേ​ൽ​പ്പാ​ല​ങ്ങ​ളും തു​ര​ങ്ക​പ്പാ​ത​ക​ളും കൊ​ണ്ടു മ​നോ​ഹ​ര​മാ​ണു പു​തി​യ പാ​ത.

ആ​കെ 563 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണു പാ​ത. ദേ​ശീ​യ​പാ​ത എ​ട്ടി​ൽ ശി​വ​മൂ​ർ​ത്തി​യി​ൽ ആ​രം​ഭി​ക്കു​ന്ന പാ​ത ഗു​രു​ഗ്രാ​മി​ലെ ഖേ​ർ​കി ദൗ​ള ടോ​ൾ പ്ലാ​സ​യി​ൽ അ​വ​സാ​നി​ക്കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ൽ നി​ന്നു ഹ​രി​യാ​ന​യി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം കു​റ​യും. ദ്വാ​ര​ക​യി​ൽ നി​ന്നു മ​നേ​സ​റി​ലേ​ക്ക് 15 മി​നി​റ്റി​ൽ യാ​ത്ര ചെ​യ്യാം. 16 പാ​ത​ക​ളാ​ണ് ദ്വാ​ര​ക എ​ക്സ്പ്ര​സ് വേ​യി​ലു​ള്ള​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി മൂ​ന്നു വ​രി​ക​ളു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളു​മു​ണ്ട്.

ഭാ​വി​യി​ലേ​ക്കു​ള്ള അ​ത്യാ​ധു​നി​ക യാ​ത്ര​യാ​ണി​തെ​ന്നും 100 കൊ​ല്ല​ത്തേ​ക്കു​ള്ള ല​ക്ഷ്യ​മാ​ണി​തെ​ന്നും ഗ​ഡ്ക​രി വി​ശേ​ഷി​പ്പി​ച്ചു. 1,200 മ​ര​ങ്ങ​ൾ പ​റി​ച്ചു ന​ട്ട ഇ​ന്ത്യ​യി​ലെ ആ​ദ്യ റോ​ഡ് പ​ദ്ധ​തി​യാ​ണെ​ന്ന മി​ക​വും ഇ​തി​നു​ണ്ട്. 9,000 കോ​ടി രൂ​പ​യാ​ണു ചെ​ല​വ്.

പാ​ത​യി​ലെ മു​ഴു​വ​ൻ നി​ർ​മാ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഡ​ൽ​ഹി- ഹ​രി​യാ​ന യാ​ത്ര സു​ഗ​മ​മാ​കും. മ​നേ​സ​ർ– ഇ​ന്ദി​ര ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ‌20 മി​നി​റ്റ്, ദ്വാ​ര​ക– സിം​ഘു അ​തി​ർ​ത്തി 25 മി​നി​റ്റ്, മ​നേ​സ​ർ– സിം​ഘു അ​തി​ർ​ത്തി 45 മി​നി​റ്റ് എ​ന്നി​ങ്ങ​നെ​യാ​കും യാ​ത്രാ​സ​മ​യം. ദ്വാ​ര​ക​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്കും ക​ണ​ക്ടി​വി​റ്റി മെ​ച്ച​പ്പെ​ടും.

ര​ണ്ടു ല​ക്ഷം ട​ൺ സ്റ്റീ​ലാ​ണ് എ​ക്സ്‌​പ്ര​സ്‌ വേ ​നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്; ഫ്രാ​ൻ​സി​ലെ ഈ​ഫ​ൽ ട​വ​റി​ൽ ഉ​പ​യോ​ഗി​ച്ച​തി​നെ​ക്കാ​ൾ 30 മ​ട​ങ്ങ് അ​ധി​കം. 20 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ സി​മ​ന്‍റ് കോ​ൺ​ക്രീ​റ്റും ഇ​തി​നു വേ​ണ്ടി​വ​ന്നു. ദു​ബാ​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ​യ്ക്ക് ഉ​പ​യോ​ഗി​ച്ച​തി​നെ​ക്കാ​ൾ ആ​റി​ര​ട്ടി​യാ​ണി​ത്.

നയാരയ്ക്ക് പിന്നാലെ ഷെൽ ഇന്ത്യയും ഇന്ധന വില വർധിപ്പിച്ചു; പുതുക്കിയ നിരക്ക് നിലവിൽ വന്നു

നാട്ടുഭാഷാ പ്രയോഗമായിരുന്നു; ബിഷപ്പുമാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി.സി. ജോർജ്

അനാവശ്യ അപ്പീലുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് രൂക്ഷവിമർശനം; 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

ക്ഷേമപെൻഷൻ 3,000 ആക്കും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും; യുഡിഎഫിന്‍റെ പ്രകടന പത്രിക

''വൈഭവ് ഇപ്പോഴും കുട്ടി''; ഇന്ത‍്യൻ ടീമിലെടുക്കാനുള്ള സമയമായിട്ടില്ലെന്ന് അശ്വിൻ