ഫ്ളോറിയൻ തൗവിൻ.

 
Sports

ഫ്രഞ്ച് കപ്പ്: ടൗളൂസിനെ തകർത്ത് ലെൻസ് ഫൈനലിൽ

തൗവിന്‍റെ ഇരട്ട മികവിൽ ടൗളൂസിനെ തകർത്ത ലെൻസ്, ലീഗ്–കപ്പ് ഡബിൾ സ്വപ്നം ഇനി ഒരു ചുവടുകൂടി അടുത്ത്

Sports Desk

പാരിസ്: ഫ്ലോറിയൻ തൗവിന്‍റെ മികവിൽ ടൗളൂസിനെ 4-1 ന് തകർത്ത് ലെൻസ് ഫ്രഞ്ച് കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഈ സീസണിൽ ലീഗ് കിരീടവും കപ്പും സ്വന്തമാക്കാനുള്ള (ഡൊമസ്റ്റിക് ഡബിൾ) ലെൻസിന്‍റെ പ്രതീക്ഷകൾ സജീവമായി.

മത്സരത്തിന്‍റെ ഒൻപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് തൗവിൻ ആണ് ലെൻസിനെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ അലൻ സെന്‍റ്-മാക്സിമിൻ നേടിയ ഗോളിന് വഴിയൊരുക്കിയതും തൗവിൻ ആയിരുന്നു.

21-ാം മിനിറ്റിൽ സാന്‍റിയാഗോ ഹിഡാൽഗോയിലൂടെ ടൗളൂസ് ഒരു ഗോൾ മടക്കിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പ്രതിരോധ താരം മാത്യു ഉഡോൾ ലെൻസിന്‍റെ ലീഡ് വീണ്ടും ഉയർത്തി. 74-ാം മിനിറ്റിൽ അഡ്രിയാൻ തോമസൺ ആണ് ലെൻസിന്‍റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

സ്ട്രാസ്‌ബർഗ് - നീസ് മത്സരത്തിലെ വിജയികളെയാകും ഫൈനലിൽ ലെൻസ് നേരിടുക. ഫ്രഞ്ച് ലീഗ് പോയിന്‍റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിയേക്കാൾ വെറും ഒരു പോയിന്‍റ് മാത്രം പിന്നിലാണ് ലെൻസ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ലീഗ് മത്സരത്തിലും ലെൻസ് ടൗളൂസിനെ 3-2 ന് പരാജയപ്പെടുത്തിയിരുന്നു.

അമൃതാനന്ദമയി മഠത്തിലെ 'ഊട്ടോളി രാമനെ' സർക്കാർ സംരക്ഷിക്കണം; ആന ഉടമസ്ഥ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ്

ഒടുവിൽ പത്മകുമാറിനെതിരേ നടപടിക്ക് സിപിഎം; വിഷ‍യം ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് നിർദേശം

നടുറോഡിലൂടെ മുട്ടിലിഴഞ്ഞ് പിഞ്ചു കുഞ്ഞ്; വണ്ടി നിർത്തി കുഞ്ഞിനെ രക്ഷിച്ച് ബസ് ജീവനക്കാർ

എഥനോൾ ചേർത്ത പെട്രോളിന് നികുതിയിളവ്; ഇന്ധന വില കുറയുമോ?

ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ അനര്‍ഥങ്ങളുണ്ടാവും; മുരളീധരന്‍റെ പഴയ വീഡിയോ വൈറൽ, ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് ചോദ്യം!