Sports

ഏഷ്യന്‍ ഗെയിംസ്; എം. ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജിന്‍സന്‍ ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് ചേക്കേറിയത്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം. ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലിൽ. ലോങ് ജംപ് യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ മാര്‍ക്ക് 7.90മീറ്റാണ്.

നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജിന്‍സന്‍ ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് ചേക്കേറിയത്.

അതേസമയം 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്. ഗെയിംസില്‍ 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു. എട്ട് സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ നേട്ടം.

ഭാര്യയെ തീകൊളുത്തി കൊന്നു; കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ചു

വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് തടഞ്ഞു; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

''ഞാൻ കാരണം പാർട്ടി തലകുനിക്കേണ്ടി വരില്ല''; പ്രതിരോധവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ബിഹാർ വോട്ടർ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ

''കോൺഗ്രസ് എന്നും സ്ത്രീപക്ഷത്ത്''; രാഹുൽ ഉടനെ രാജിവയ്ക്കണമെന്ന് ഉമ തോമസ്