ജോഷ്ഇംഗ്ലിസ്, ആദം സാംപ
സിഡ്നി: ഇന്ത‍്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടി ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ഒക്റ്റോബർ19ന് പെർത്തിൽ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ‍്യ 2 മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസും ആദ‍്യ മത്സരത്തിൽ സ്പിന്നർ ആദം സാംപയും കളിക്കില്ല. പരുക്ക് ഭേദമാകാത്തത് മൂലമാണ് ജോഷ് ഇംഗ്ലിസ് കളിക്കാത്തതെങ്കിൽ വ‍്യക്തിപരമായ കാരണങ്ങളാലാണ് സാംപ കളിക്കാത്തത്.
ജോഷ് ഇംഗ്ലിസിനു പകരം ജോഷ് ഫിലിപ്പിനെയും ആദം സാംപയ്ക്കു പകരം മാത‍്യു കുനെമാനിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റതിനാൽ പാറ്റ് കമ്മിൻസിനെയും ഗ്ലെൻ മാക്സ്‌വെല്ലിനെയും ഇന്ത‍്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. അതേസമയം, ഷെഫീൽഡ് ഷീൽഡ് മത്സരം കളിക്കുന്നതിനാൽ അലക്സ് കാരി ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം കളിക്കിച്ചേക്കില്ലെന്ന് സെലക്റ്റർമാർ വ‍്യക്തമാക്കിയിരുന്നു.
ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, അലക്സ് കാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, മാത‍്യു കുനെമാൻ
ആദ‍്യ രണ്ടു ടി20 മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, സേവ്യർ ബാർട്ട്‌ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ