മുഹമ്മദ് ഫായിസ് മെഡൽ സ്വീകരിക്കുന്നു.

 
Sports

യുഎസ് ഇന്‍റർനാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ മെഡൽ നേടി പ്രവാസി മലയാളി

മുഹമ്മദ്‌ ഫായിസാണ് ഇന്ത്യക്ക് വേണ്ടി മാസ്റ്റേഴ്സ് കത്താ വിഭാഗത്തിൽ സ്വർണവും മാസ്റ്റർ കുമിത്തെ വിഭാഗത്തിൽ വെള്ളിയും നേടിയത്

UAE Correspondent

ദുബായ്: ന്യൂയോർക്കിലെ കിങ്സ്ബോറോ കമ്യൂണിറ്റി കോളെജിൽ നടത്തിയ യുഎസ് ഇന്‍റർനാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണവും വെള്ളിയും നേടി യുഎഇയിലെ പ്രവാസി മലയാളി. മുഹമ്മദ്‌ ഫായിസാണ് ഇന്ത്യക്ക് വേണ്ടി മാസ്റ്റേഴ്സ് കത്താ വിഭാഗത്തിൽ സ്വർണവും മാസ്റ്റർ കുമിത്തെ വിഭാഗത്തിൽ വെള്ളിയും നേടിയത്.

പത്തോളം രാജ്യങ്ങളിൽനിന്നായി നാനൂറിലധികം മത്സരാർഥികൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. മുഹമ്മദ്‌ ഫായിസ് ഇത് രണ്ടാം തവണയാണ് യുഎസിൽ നടത്തുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇന്ത്യയെയും യുഎഇയെയും പ്രതിനിധാനം ചെയ്ത് രണ്ടുതവണ ജപ്പാനിൽ കരാട്ടെ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്.

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

"ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളല്ല": ഒമർ അബ്‌ദുള്ള

പടക്ക നിർമാണശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

"പത്രപ്രവർത്തകനായിട്ട് എത്ര കാലമായി"; പിഎം ശ്രീ ചർച്ച ചെയ്തോയെന്ന ചോദ്യത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി

സംവിധായകൻ വി.എം. വിനു കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി