Antoine Griezmann 
Sports

ഒടുവിൽ ഗ്രിസ്‌മാൻ പുറത്ത്

ഫ്രഞ്ച് ഫുട്ബോൾ ടീമിൽ നിന്ന് പുറത്താകുന്നത് 2017നു ശേഷം ആദ്യം

പാരിസ്: ഫ്രാന്‍സിനു വേണ്ടി തുടര്‍ച്ചയായി 84 മത്സരങ്ങള്‍ കളിച്ച് റെക്കോഡിട്ട അന്‍റോയിന്‍ ഗ്രിസ്മാന്‍ ഒടുവില്‍ പരുക്കേറ്റ് പുറത്ത്. 2017നു ശേഷം ആദ്യമായാണ് ടീമിൽനിന്നു പുറത്താകുന്നത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. ഫ്രാന്‍സിനായി 120 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകൾ നേടിയ ഗ്രിസ്‌മാൻ ആയിരുന്നു കഴിഞ്ഞ ലോകകപ്പിന്‍റെ ഫൈനൽ വരെയെത്തിയ ഫ്രഞ്ച് ടീമിന്‍റെ നട്ടെല്ല്.

ജര്‍മനി, ചിലി ടീമുകള്‍ക്കെതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങള്‍ ഗ്രിസ്‌മാനു നഷ്ടമാകും. പകരക്കാരനായി നാസിയോയുടെ മാറ്റിയോ ഗെന്‍ഡൗണിനെയാണ് ഫ്രാന്‍സ് ടീമിന്‍റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിന് മുന്നോടിയായാണ് സൗഹൃദ മത്സരങ്ങൾ.

യൂറോ കപ്പിനു മുൻപ് ഗ്രിസ്‌മാന് ടീമിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്റ്റിക്കോ മാഡ്രിഡ് താരമായ ഗ്രിസ്‌മാന്‍ കഴിഞ്ഞവര്‍ഷം ബാഴ്സലോണക്കെതിരായ വമ്പന്‍ പോരാട്ടത്തില്‍ സബ്സ്റ്റിറ്റ്യൂട്ടായാണ് കളിച്ചത്.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ