ലയണൽ മെസി

 
Sports

മെസിയുടെ ആറാം ലോകകപ്പ്: 26 അംഗ അർജന്‍റീന ടീമായി

2022 ലോകകപ്പ് ജേതാക്കളായ ടീമിലെ 16താരങ്ങളുണ്ട് ഇത്തവണത്തെ ടീമിൽ

Aswin AM

ബ‍്യൂണസ് അയറസ്: 2026 ഫിഫ ലോകകപ്പിലേക്കുള്ള അർജന്‍റീന ടീമിനെ പ്രഖ‍്യാപിച്ചു. ഇതിഹാസ താരം ലയണൽ മെസി നയിക്കുന്ന 26 അംഗ ടീമിൽ 2022 ലോകകപ്പ് ജേതാക്കളായ ടീമിലെ 16താരങ്ങളുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ഇന്‍റർ മയാമിക്കു വേണ്ടി കളിച്ചപ്പോൾ മെസിക്ക് പേശി വലിവ് അനുഭവപ്പെട്ടിരുന്നു. എന്നിരുന്നാലും താരത്തെ ടീമിലെടുത്തിട്ടുണ്ട്.

2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ നിർണായക പങ്ക് വഹിച്ച താരത്തിന് ഇത്തവണയും സമാന പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മെസി തന്‍റെ ആറാം ലോകകപ്പാണ് ഇത്തവണ കളിക്കുന്നത്.

അതേസമയം, പൗലോ ഡിബാല, മാർകസ് അകുന‍്യ എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഗോൾകീപ്പർമാരായി എമിലിയാനോ മാർട്ടിനസ്, യുവാൻ മുസ്സോ, ഗെനെർമോ റുള്ളി എന്നിവരും ജൂലിയൻ അൽവാരസും നിക്കൊളാസ് ഗോൺസാൽവസും അടങ്ങുന്ന മുന്നേറ്റ നിരയാണ് അർജന്‍റീനയ്ക്കുള്ളത്.

ജൂൺ 17ന് ആൾ‌ജീരിയയ്ക്കെതിരേയാണ് അർജന്‍റീനയുടെ ആദ‍്യ മത്സരം. തുടർന്ന് ഓസ്ട്രിയക്കെതിരേയും ജോർദാനെതിരേയും ഏറ്റുമുട്ടും. ഇതിനു മുൻപ് രണ്ട് സൗഹൃദ മത്സരങ്ങളും ടീം കളിക്കും.

ടീം: ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്, യുവാൻ മുസ്സോ, ഗെനെർമോ റുള്ളി

മുന്നേറ്റ നിര: ലയണൽ മെസി, ജൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, ലൗതാരോ മാർട്ടിനസ്, നിക്കോ പാസ്, നിക്കൊളാസ് ഗോൺസാൽവസ്

മധ‍്യനിര: ലിയാൻഡ്രോ പരാഡെസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, വാലന്‍റീൻ ബാർകോ, എക്സെക്വിൽ പലാസിയോസ്, അലക്സിസ് മക്കാലിസ്റ്റാർ, എൻസോ ഫെർണാണ്ടസ്

പ്രതിരോധ നിര: നാഹ്വെൽ മോളീന, നിക്കൊളാസ് ഒട്ടമെൻഡി, ഫകുണ്ടോ മെഡീന, ക്രിസ്റ്റ‍്യൻ റൊമേറോ, ഗോൺസാലോ മോണ്ടിയേൽ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കൊളാസ് ടഗാലിഫിക്കോ, ലെനാർഡോ ബലേർഡി

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു

ഒറ്റയ്‌ക്കൊരു സൂര്യവംശി

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന് സസ്പെൻഷൻ

ട്രെയ്നിൽ പാത്രം കഴുകുന്നത് ടോയ്ലറ്റിൽ | Video

സർവീസിലുള്ള അധ്യാപകർക്കും ടെറ്റ് നിർബന്ധം