ആക്വിബ് നബി

 
Sports

കാത്തിരിപ്പിനൊടുവിൽ വിളിയെത്തി; ഇന്ത‍്യൻ ടീമിന്‍റെ നെറ്റ് ബൗളറാകാൻ ആക്വിബ് നബി

ആക്വിബിനെ കൂടാതെ മറ്റ് അഞ്ച് പേരെയും നെറ്റ് ബൗളർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്

Aswin AM

ന‍്യൂഡൽഹി: രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ ജമ്മു പേസർ ആക്വിബ് നബിയെ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

ഇപ്പോഴിതാ ഒടുവിൽ ഇന്ത‍്യൻ ടീമിന്‍റെ നെറ്റ് ബൗളറായി താരത്തിന് വിളിയെത്തിയിരിക്കുകയാണ്. ജൂൺ 6ന് ആണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി നടക്കുന്ന പരിശീലന സെഷനിൽ ആക്വിബ് ടീമിനൊപ്പം ചേരും. ശുഭ്മൻ ഗില്ലാണ് ഇന്ത‍്യയെ നയിക്കുന്നത്.

ആക്വിബിനെ കൂടാതെ മറ്റ് അഞ്ച് പേരെയും നെറ്റ് ബൗളർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്. 2025-26 സീസണിൽ 60 വിക്കറ്റുകളായിരുന്നു ആക്വിബ് വീഴ്ത്തിയത്. ഇത്രയധികം വിക്കറ്റുകൾ വീഴ്ത്തിയിട്ടും സെലക്റ്റർമാർ പരിഗണിച്ചത് പേസർ ഗുർണൂർ ബ്രാറിനെയായിരുന്നു. ഇതോടെ ആക്വിബിന് ടീമിൽ ഇടം നഷ്ടമായി.

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷമെത്തും; ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

'താലി' ഊരിവയ്ക്കുന്നത് ഭർത്താവിനോട് കാണിക്കുന്ന ക്രൂരത; വിവാഹ മോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

കെ. അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

പ്രതിപക്ഷ ഉപനേതാവ് പദവി വേണം, ഇല്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരും; മുന്നറിയിപ്പുമായി സിപിഐ

"കൈയടിയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്"; ഭരണപക്ഷത്തോട് ജി. സുധാകരൻ