ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ ടീമുകൾ ഇന്ത‍്യയിലെത്തും; യുവതാരങ്ങൾക്ക് സുവർണാവസരം

 
Sports

ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ ടീമുകൾ ഇന്ത‍്യയിലെത്തും; യുവതാരങ്ങൾക്ക് സുവർണാവസരം

എ ടീമുകളുടെ ഇന്ത‍്യൻ പര‍്യടനത്തിലെ മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടയുള്ളവർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Aswin AM

മുംബൈ: ഈ വർഷം ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ ടീമുകൾ ഇന്ത‍്യയിൽ പര‍്യടനം നടത്തും. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് അനൗദ‍്യോഗിക ചതുർദിന ടെസ്റ്റ് മത്സരങ്ങളും കളിക്കുമെന്നാണ് വിവരം.

ഓസ്ട്രേലിയ എ ടീമിനെതിരേ സെപ്റ്റംബർ 16നും ദക്ഷിണാഫ്രിക്കക്കെതിരേ ഒക്റ്റോബർ 30നുമാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. എ ടീമുകളുടെ ഇന്ത‍്യൻ പര‍്യടനത്തിലൂടെ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടയുള്ളവർക്ക് അവസരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ഇതു കൂടാതെ ഇംഗ്ലണ്ട് ലയൺസിനെതിരേ 2 അനൗദ‍്യോഗിക ടെസ്റ്റ് മത്സരങ്ങളും ഇന്ത‍്യൻ സീനിയർ ടീമിനെതിരേ ഒരു മത്സരവും ഇന്ത‍്യ എ ടീം കളിക്കും. വെള്ളിയാഴ്ചയാണ് ഇന്ത‍്യ എ ടീമിന്‍റെ ഇംഗ്ലണ്ട് പര‍്യടനത്തിന് തുടക്കമാവുന്നത്. ബംഗാൾ താരം അഭിമന‍്യു ഈശ്വരനാണ് ഇന്ത‍്യ എ ടീമിനെ നയിക്കുന്നത്.

സായ് സുദർശൻ, ശാർദൂൽ ഠാക്കൂർ, നിതീഷ് കുമാർ റെഡ്ഡി, യശസ്വി ജയ്സ്വാൾ, കരുൺ നായർ, ആകാശ് ദീപ് എന്നിങ്ങനെ സീനിയർ ടീമിൽ ഉൾപ്പെട്ട ആറു പേരും എ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു