സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ്

 
Sports

സ്റ്റീവ് സ്മിത്ത് നയിക്കും, കമ്മിൻസില്ല; നാലാം ആഷസ് ടെസ്റ്റിനുള്ള ടീം പ്രഖ‍്യാപിച്ച് ഓസ്ട്രേലിയ

ജോലിഭാരം ഒഴുവാക്കുന്നതിന്‍റെ ഭാഗമായാണ് പാറ്റ് കമ്മിൻസിനെ നാലാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നത്

Aswin AM

മെൽബൺ: ഇംഗ്ലണ്ടിനെതിരായ നാലാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ‍്യാപിച്ചു. കഴിഞ്ഞ ടെസ്റ്റിൽ ടീമിനെ നയിച്ച ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ നാലാം ടെസ്റ്റിൽ ഉൾപ്പടുത്തിയിട്ടില്ല. ജോലിഭാരം ഒഴുവാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. അതേസമയം, സ്പിന്നർ നേഥൻ ലിയോണിന് നാലാം ടെസ്റ്റ് നഷ്ടമാകും. പരുക്കാണ് താരത്തിന് തിരിച്ചടിയായത്. പരുക്ക് ഭേദമാകാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതായി വരുമെന്നാണ് വിവരം.

ഇരുവർക്കും പകരം പേസർ ജൈ റിച്ചാർഡ്സണും ടോഡ് മർഫിയും കളിക്കും. 7 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 28.1 ബൗളിങ് ശരാശരിയിൽ 22 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള ടോഡ് മർഫി നേഥൻ ലിയോണിന് പകരകാരനായെത്തുമ്പോൾ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്കെതിരേ ആഘാതമുണ്ടാക്കാൻ സാധിക്കുമോയെന്നാണ് കാത്തിരിന്ന് കാണേണ്ടത്.

അതേസമയം, ഓസീസിനു വേണ്ടി 3 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ജൈ റിച്ചാർഡ്സൺ 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നാലാം ടെസ്റ്റിൽ കമ്മിൻ‌സിന്‍റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ നയിക്കും. നിലവിൽ മൂന്ന് ടെസ്റ്റുകളിലും വിജയം നേടി ഓസീസാണ് പരമ്പരയിൽ മുന്നിൽ.

നാലാം ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക‍്യാപ്റ്റൻ), സ്കോട്ട് ബോലൻഡ്, അലക്സ് കാരി, ബ്രണ്ടൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്നെ, ടോഡ് മർഫി, മൈക്കൽ നെസർ, ജൈ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ‍്യൂ വെബ്സ്റ്റർ

മുനമ്പം ഭൂമി പ്രശ്നം; സിംഗിൾ ബെഞ്ച് വിധിക്കെതിരേ അപ്പീൽ നൽകി ഭൂസംരക്ഷണ സമിതി

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; രാജ്യത്ത് 22 ഇടങ്ങളിൽ സിബിഐ റെയ്ഡ്

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്