ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം മഴ മുടക്കി; ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും നിർണായകം 
Sports

ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം മഴ മുടക്കി; ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും നിർണായകം

ഗ്രൂപ്പ് ബിയിൽ കാര്യങ്ങൾ കടുപ്പം, സെമി സാധ്യത കൂടുതൽ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും. പക്ഷേ, ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും സാധ്യത നിലനിർത്തുന്നു.

റാവൽപിണ്ടി: ‌ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് ബി മത്സരം മഴ മുടക്കി. മഴ ശമിക്കാതിരുന്നതു കാരണം ടോസ് പോലും ഇടാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇതോടെ, ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട് - അഫ്ഗാനിസ്ഥാൻ മത്സരത്തിൽ തോൽക്കുന്നവർ സെമി ഫൈനൽ കാണാതെ പുറത്താകുമെന്നുറപ്പായി. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോ ജയമാണുള്ളത്.

ഇനിയുള്ള മത്സരങ്ങളിൽ ഓസ്ട്രേലിയക്ക് അഫ്ഗാനിസ്ഥാനെയും ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെയുമാണ് നേരിടാനുള്ളത്. ഈ മത്സരങ്ങൾ ജയിച്ചാൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തും.

ഇംഗ്ലണ്ട് - അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ജയിക്കുന്നവർക്ക് അവസാന മത്സരം കൂടി ജയിച്ചാലേ സെമി ഉറപ്പിക്കാനാകൂ. ഇതോടെ, സെമി ഫൈനലിനു മുൻപ് നോക്കൗട്ട് സ്വഭാവമുള്ള രണ്ട് മത്സരങ്ങൾ നടക്കുമെന്നുറപ്പായി.

6 വർഷം വിലക്ക്; ശശീന്ദ്രനും തോമസ് കെ. തോമസും രാജി വയ്ക്കണമെന്ന് പ്രഫുൽ പട്ടേൽ

കോക്പിറ്റിലേക്ക് ഇടിച്ചു കയറാൻ ശ്രമം; യാത്രക്കാരെ തിരിച്ചിറക്കി വിട്ട് സ്പൈസ് ജെറ്റ്

രാജസ്ഥാനിൽ നിന്നുള്ള കവർച്ചാസംഘമെന്ന് സംശയം; നെട്ടൂരിൽ പൊലീസ് കണ്ടെയ്നർ ലോറി പിടിച്ചെടുത്തു

പന്തീരാങ്കാവ് കവര്‍ച്ചാക്കേസില്‍ നിർണായക കണ്ടെത്തൽ; 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിലിനു പുറത്തേക്ക്; ഉത്തരവിറക്കി സർക്കാർ