.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പര വൈറ്റ്വാഷ് ജയവുമായി ഓസ്ട്രേലിയൻ വനിതകൾ. ആദ്യ രണ്ട് മത്സരങ്ങളും കൈവിട്ട് പരമ്പര നഷ്ടമായ ഇന്ത്യയെ മൂന്നാം മത്സരത്തിൽ 190 റൺസിനാണ് ഓസീസ് വനിതകൾ തകർത്തത്. ഫോബെ ലിച്ച്ഫീല്‍ഡിന്റെ സെഞ്ചുറി (125 പന്തില്‍ 119) യുടെ കരുത്തിൽ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 148 റൺസിന് എല്ലാരും പുറത്തായി.
ഓസീട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോരിലേക്ക് ബാറ്റേന്തിയ ഇന്ത്യൻ ഓപ്പണര്‍മാരായ യസ്തിക ഭാട്യയും (14 പന്തില്‍ ആറ്) സ്മൃതി മന്ദാനയും (29 പന്തില്‍ 29) ആദ്യം മടങ്ങി. 29 പന്തില്‍ 19 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും വിക്കറ്റ് കളഞ്ഞു. പത്ത് പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. 27 പന്തില്‍ 25 റണ്‍സോടെ ജെമീമ റോഡ്രിഗസും മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ ഏതാണ്ട് അറ്റു. അമന്‍ജോത് കൗറും (മൂന്ന്) പൂജ വസ്ത്രകാറും (14) മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച ഉറപ്പിച്ചു. ശ്രയങ്കാ പാട്ടിലും (2), രേണുകാ സിങ്ങും തുടരെ തുടരെ പുറത്തായി. ദീപ്തി ശർമ 25 റൺസുമായി പുറത്താകാതെ നിന്നു.
ഓസ്ട്രേലിയക്കായി ജോര്‍ജിയ വെയര്‍ഹാം മൂന്നും, മേഘന് ഷട്ട്, അലാന കിങ്, അനബൽ സുന്ദർലൻഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും നേടി.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണര്‍ ഫോബെ ലിച്ച്ഫീല്‍ഡിന്റെ സെഞ്ചുറി (125 പന്തില്‍ 119) ബലത്തില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ 338 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിച്ച്ഫീല്‍ഡും ക്യാപ്റ്റന്‍ അലിസ്സ ഹീലിയും ചേര്‍ന്ന് ഒന്നാംവിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
സ്കോര്‍ 189-ല്‍ നില്‍ക്കേ അലിസ്സ ഹീലിയെയാണ് (85 പന്തില്‍ 82 റണ്‍സ്) ഓസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. പൂജ വസ്ത്രകാറിനായിരുന്നു വിക്കറ്റ്. പിന്നാലെ ഒന്‍പത് പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത എലിസ് പെരിയെ അമന്‍ജോത് കൗര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. 21 പന്തില്‍നിന്ന് 23 റണ്‍സെടുത്ത അന്നാബെല്‍ സതര്ലന്ഡിനെയും അമന്‍ജോത് കൗര്‍ തന്നെയാണ് മടക്കിയത്. ഹര്‍മന്‍പ്രീതിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം.
പത്ത് പന്തില്‍നിന്ന് മൂന്ന് റണ്‍സെടുത്ത ബേത്ത് മൂണിയെയും റണ്ണൊന്നുമെടുക്കാതെ മടങ്ങിയ തഹ്ലിയ മക്ഗ്രാത്തിനെയും 27 പന്തില്‍നിന്ന് 30 റണ്‍സെടുത്ത ആഷ്ലി ഗാര്‍ഡ്നറിനെയും ശ്രേയങ്ക പാട്ടീലാണ് മടക്കിയത്. സെഞ്ചുറി നേടിയ ലിച്ച്ഫീല്‍ഡ് അഞ്ചാമതായാണ് വീണത്. ദീപ്തി ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ദീപ്തിയുടെ ഏകദിന ക്രിക്കറ്റിലെ നൂറാംവിക്കറ്റ് നേട്ടമാണിത്.