എല്ലിസ് പെറി, അന്നബെൽ സതർലാൻഡ്

 
Sports

വനിതാ പ്രമീയർ ലീഗിൽ നിന്ന് രണ്ട് ഓസ്ട്രേലിയൻ താരങ്ങൾ പിന്മാറി

ഓസ്ട്രേലിയൻ താരങ്ങളായ എല്ലിസ് പെറിയും അന്നബെല്‍ സതര്‍ലാൻഡുമാണ് പിന്മാറിയത്

Aswin AM

മുംബൈ: ജനുവരി 9ന് ആരംഭിക്കുന്ന വനിതാ പ്രമീയർ ലീഗിന്‍റെ ഇത്തവണത്തെ സീസണിൽ ഓസ്ട്രേലിയൻ താരങ്ങളായ എല്ലിസ് പെറിയും അന്നബെല്‍ സതര്‍ലാൻഡും കളിക്കില്ല. വ‍്യക്തിപരമായ കാരണങ്ങളാൽ ഇരുവരും ടൂർണമെന്‍റിൽ‌ നിന്നും പിന്മാറി. ടൂർണമെന്‍റ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് താരങ്ങളുടെ പിന്മാറ്റം.

റോയൽ ചലഞ്ചേഴ്സിനും ഡൽഹി ക‍്യാപ്പിറ്റൽസിനും ഇത് തിരിച്ചടിയാകും. ഡൽഹി ക‍്യാപ്പിറ്റൽസ് അന്നബെലിന് പകരമായി ഓസ്ട്രേലിയൻ സ്പിന്നർ അലാന കിങ്ങിനെ ടീമിലെടുത്തിട്ടുണ്ട്. 60 ലക്ഷം രൂപയ്ക്കാണ് അലാന കിങ്ങിനെ ഡൽഹി ടീമിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ യുപി വാരിയേഴ്സിനു വേണ്ടി കളിച്ച താരമാണ് അന്നബെൽ. 27 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 27 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അതേസമയം എല്ലിസ് പെറിക്കു പകരം സയാലി സത്ഘരെയെ ആർസിബി ടീമിലെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നാലു അർധസെഞ്ചുറികൾ ഉൾപ്പടെ 372 റൺസ് അടിച്ചെടുത്ത താരമാണ് എല്ലിസ് പെറി.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി