Avesh Khan 
Sports

രണ്ടാം ടെസ്റ്റ്: ആവേശ് ഖാൻ ടീമിൽ

മുഹമ്മദ് ഷമിയുടെ പരുക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് തീരുമാനം

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബൗളർ ആവേശ് ഖാനെ ഉള്‍പ്പെടുത്തി. പരുക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമി നേരത്തെ തന്നെ പരമ്പരയിൽ നിന്നു പിൻമാറിയിരുന്നു. അന്നു ഷമിക്കു പകരക്കാരെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ആ സ്ഥാനത്തേക്ക് ആവേശ് ഖാനെ തെരഞ്ഞെടുത്തിരിക്കുകയാണ്. രണ്ടാം ടെസ്റ്റിനു മുൻപ് ടീമിനൊപ്പം ചേരാൻ ഷമിക്കു സാധിക്കുമെന്നായിരുന്നു സെലക്റ്റർമാരുടെ പ്രതീക്ഷ. ഇതു സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആവേശിനു നറുക്ക് വീണത്.

ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരയിൽ ആറ് വിക്കറ്റ് ആവേശ് ഖാൻ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമുമായുള്ള ചതുര്‍ദിനമത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനൊപ്പമാണ് ആവേശ് ഖാന്‍ ഇപ്പോഴുള്ളത്. രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചിരുന്നു.

ജസ്പ്രിത ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നീ നാലുപേസര്‍മാരുമായാണ് ദക്ഷിണാഫ്രിയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയത്.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ