babar azam

 
Sports

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; ഷാൻ മസൂദിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും, പകരം ബാബർ?

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ 104 റൺസിന് തോൽവി അറിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം

Aswin AM

ഇസ്‌ലാമാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ താരം ബാബർ അസമിനെ ക‍്യാപ്റ്റനായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ 104 റൺസിന് തോൽവി അറിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. അങ്ങനെയെങ്കിൽ നിലവിലെ ക‍്യാപ്റ്റൻ സ്ഥാനം ഷാൻ മസൂദിന് നഷ്ടമാകും.

ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ ഭാഗമായി ഈ വർഷം പാക്കിസ്ഥാൻ 7 ടെസ്റ്റ് മത്സരം കൂടി കളിക്കും. ബംഗ്ലാദേശിനോട് പരാജയപ്പെട്ടതിനു പിന്നാലെ ഷാൻ മസൂദിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ബാറ്റർ എന്ന നിലയിലും ക‍്യാപ്റ്റൻ എന്ന നിലയിലും സമ്പൂർണ പരാജയമായിരുന്നു താരത്തിൽ നിന്നും കാണാനായത്.

ബാബറിനെ ടെസ്റ്റ് ക‍്യാപ്റ്റനായി തിരികെ കൊണ്ടുവന്ന് ഏകദിന ലോകകപ്പിന് നായകസ്ഥാനം ഏറ്റെടുക്കാൻ സജ്ജമാക്കാനാണ് പിസിബിയുടെ പദ്ധതി. ഷാൻ മസൂദിന്‍റെ കീഴിൽ 15 ടെസ്റ്റ് മത്സരം കളിച്ച പാക്കിസ്ഥാൻ 11 എണ്ണത്തിലും തോൽവി രുചിച്ചു.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ