ബംഗ്ലാദേശ് ടീം

 
Sports

സ്വന്തം തട്ടകത്തിൽ ഓസീസിന് അടിതെറ്റി; കളി പഠിപ്പിച്ച് ബംഗ്ലാദേശ്, ഇത് ചരിത്ര ജയം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് ജ‍യം

Aswin AM

ഡാർ‌വിൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് ജ‍യം. ഇതോടെ ഓസീസ് മണ്ണിൽ വേഗത്തിൽ കന്നി ടെസ്റ്റ് വിജയം നേടുന്ന ഏഷ‍്യൻ രാജ‍്യമായി ബംഗ്ലാദേശ് മാറി. ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടിൽ കളിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് ബംഗ്ലാദേശ് ഈ ചരിത്ര നേട്ടം കുറിച്ചത്. ഓസ്ട്രേലിയക്കെതിരേ ഓസ്ട്രേലിയയിൽ 23 വർഷത്തിനിടെ ആദ‍്യമായാണ് അവർ കളിക്കാനെത്തിയത്.

ഹസൻ മഹ്മൂദിന്‍റെ 9 വിക്കറ്റ്, തൻസിദ് ഹസന്‍റെ സെഞ്ചുറി, മെഹ്ദി ഹസൻ മിറാസിന്‍റെ അർധസെഞ്ചുറിയും 5 വിക്കറ്റ് നേട്ടവും, ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോയുടെ തീപ്പൊരി പ്രകടനം എന്നിവയാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരേ 54 റൺസിന് ഓൾഔട്ടായ ബംഗ്ലാദേശാണ് തകർപ്പൻ പ്രകടനം കാഴ്ചവച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. സ്റ്റാർ പേസർ നഹീദ് റാണയുടെ സാന്നിധ‍്യമില്ലാതെയാണ് ബംഗ്ലാദേശ് കളിക്കാനിറങ്ങിയതെങ്കിലും രണ്ട് ഇന്നിങ്സിലും ഓസീസിനെ പിടിച്ചുകെട്ടാൻ സാധിച്ചു.

മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ 284 റൺസിന് ഓസീസ് പുറത്തായതോടെ 57 റൺ‌സ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന് വിജയലക്ഷ‍്യത്തിലെത്താൻ. മൊമിനുൾ ഹഖ് 30 റൺ‌സും ഷദ്മാൻ ഇസ്‌ലാം 25 റൺസും അടിച്ചെടുത്തതോടെ ബംഗ്ലാദേശ് അനായാസം വിജയം നേടുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ തൻസിദ് ഹസന് (0) രണ്ടാം ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ല.

ജോഷ് ഹേസൽവുഡ് എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഓസീസ് 198 റൺസിന് ഓൾഔട്ടായപ്പോൾ ബംഗ്ലാദേശ് 426 റൺസാണ് അടിച്ചെടുത്തത്. ലീഡ് വഴങ്ങിയ കംഗാരുക്കൾ രണ്ടാം ഇന്നിങ്സിൽ ദയനീയമായി തകർന്നു. ആകെ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ( 104) മാത്രമാണ് പൊരുതിയത്.

സ്റ്റീവ് സ്മിത്ത് 44 റൺസും വിക്കറ്റ് കീപ്പർ അലക്സ് കാരി 30 റൺസെടുത്തും പുറത്തായി. 31 റൺസുമായി മാർനസ് ലബുഷെയ്നെ കളം വിട്ടു. ബംഗ്ലാദേശിനു വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസാണ് ഓസീസിനെ തകർത്തത്. മെഹ്ദി ഹസനു പുറമെ ഹസൻ മഹ്മൂദ് 3 വിക്കറ്റ് വീഴ്ത്തി. ആദ‍്യ ടെസ്റ്റ് മത്സരം വിജയിച്ചതോടെ 1-0ന് മുന്നിലാണ് ബംഗ്ലാദേശ്. ഓഗസ്റ്റ് 22ന് മക്കായിലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിക്കുന്നത്.

പാർട്ടി തന്ന 4.5കോടിക്ക് കാറ് വാങ്ങി, എന്‍റെ പ്രാക്ക് അവർക്കുണ്ടാവും; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പി.സി. ജോർജ്

വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്

പരീക്ഷ ക്രമക്കേട്; രാഹുൽ ഗാന്ധിയുടെയും ഹേമന്ത് സോറ‍ന്‍റെയും കോലം കത്തിക്കാനൊരുങ്ങി ഝാർഖണ്ഡിലെ വിദ‍്യാർഥികൾ

ഓണാവേശത്തിലേക്ക് കേരളം; തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് മുഖ്യമന്ത്രി തിരികൊളുത്തി, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

അമിത് ഷായുടെ സന്ദർശനം; പ്രതിഷേധത്തിനൊരുങ്ങിയ വിദ്യാർഥികൾ കസ്റ്റഡിയിൽ