റൊണാൾഡ് അരൗജോയുടെ ഗോൾ ആഘോഷം. 
Sports

ഇഞ്ചുറി ടൈം ഗോളിൽ ബാഴ്സലോണ രക്ഷപെട്ടു

റയൽ സോസീഡാഡിനെ തോൽപ്പിച്ചത് ഒറ്റ ഗോളിന്

MV Desk

ബാഴ്സലോണ: ലാലിഗയില്‍ ഇഞ്ചുറി ടൈം ഗോളില്‍ ജയം പിടിച്ച് ബാഴ്സലോണ. റയല്‍ സൊസീഡാഡിനെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് കീഴടക്കിയത്. 92ാം മിനിറ്റില്‍ ഗുണ്ടോഗന്‍റെ മനോഹര ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് റൊണാള്‍ഡ് അരൗജോയാണ് ടീമിന് വിലപ്പെട്ട മൂന്ന് പോയന്‍റ് സമ്മാനിച്ചത്.

ഇരു ടീമും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ സൊസീഡാഡിനാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. മാര്‍ട്ടിന്‍ സുബിമെന്‍റിയുടെയും കുബോയുടെയും ഗോളെന്നുറച്ച ഷോട്ടുകള്‍ ബാഴ്സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റീഗന്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ ഗവിയുടെ ഷോട്ട് സൊസീഡാഡ് ഗോള്‍കീപ്പര്‍റൊമീറൊയും തടഞ്ഞിട്ടു.

മറ്റു മത്സരങ്ങളില്‍ ജിറോണ 4-2ന് ഒസാസുനയെയും റയല്‍ ബെറ്റിസ് 2-0ത്തിന് മല്ലോര്‍കയെയും തോല്‍പിച്ചപ്പോള്‍ സെവിയ്യ-സെല്‍റ്റ വിഗൊ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ജയത്തോടെ 12 മത്സരങ്ങളില്‍ 27 പോയിന്‍റുള്ള ബാഴ്സ പോയിന്‍റ് പട്ടികയില്‍ മൂന്നാമതെത്തി. 31 പോയിന്‍റുമായി ജിറോണയാണ് മുന്നില്‍. ഒരു മത്സരം കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് 28 പോയന്‍റുമായി തൊട്ടുപിന്നിലുണ്ട്.

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷാ പേപ്പർ ചോർച്ച; പ്രതിഷേധക്കാർക്കൊപ്പം ചേരുമെന്ന് സിജെപി

ലണ്ടനിൽ തേംസ് നദിക്കരയിൽ ആദ്യമായി ഗംഗാ ആരതി

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ