അണ്ടർ 19 ജേതാക്കളായ ഇന്ത‍്യൻ ടീം

 
Sports

അണ്ടർ 19 ലോകകപ്പ് കിരീട ജേതാക്കൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖാപിച്ച് ബിസിസിഐ

സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ഫൈനൽപ്പോരിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയായിരുന്നു ആ‍യുഷ് മാത്രെയുടെ നേതൃത്വത്തിലുള്ള നീലപ്പട കപ്പ് ഉയർത്തിയത്

Aswin AM

മുംബൈ: അണ്ടർ 19 കിരീട ജേതാക്കളായ ഇന്ത‍്യൻ ടീമിന് ബിസിസിഐ പാരിതോഷികം പ്രഖ‍്യാപിച്ചു. ആറാം കിരീടത്തിൽ മുത്തമിട്ട ഇന്ത‍്യൻ ടീമിന് 7.5 കോടി രൂപ സമ്മാനമായി നൽകുമെന്നാണ് ബിസിസിഐ വ‍്യക്തമാക്കിയിരിക്കുന്നത്.

സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ഫൈനൽപ്പോരിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയായിരുന്നു ആ‍യുഷ് മാത്രെയുടെ നേതൃത്വത്തിലുള്ള നീലപ്പട കപ്പ് ഉയർത്തിയത്.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത‍്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് അടിച്ചെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 311 റൺസിന് പുറത്താവുകയായിരുന്നു.

80 പന്തിൽ 15 സിക്സും 15 ബൗണ്ടറിയും അടക്കം 175 റൺസ് അടിച്ചെടുത്ത വൈഭവ് സൂര‍്യവംശിയുടെ പ്രകടനമാണ് ഇന്ത‍്യൻ ടീമിനെ കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചത്. ടൂർണമെന്‍റിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയാണ് ഇന്ത‍്യ വിജയിച്ചത്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും