''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

 
Sports

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

ഇന്ത‍്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു

Aswin AM

ന‍്യൂഡൽഹി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇന്ത‍്യ പാക് ഏഷ‍്യ കപ്പ് പോരാട്ടം. 7 വിക്കറ്റിന് പാക്കിസ്ഥാനെതിരേ ഇന്ത‍്യ ജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനു ശേഷം ഇന്ത‍്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.

എന്നാലിപ്പോഴിതാ ഹസ്തദാന വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് മുതിർന്ന ബിസിസിഐ അംഗം. ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കൈകൊടുക്കുന്നത് ഒരു മര‍്യാദയുടെ ഭാഗമാണെന്നും എന്നാൽ ക്രിക്കറ്റിൽ അങ്ങനെ ചെയ്യണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോയെന്നുമായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന അംഗം പറഞ്ഞത്. വാർത്താ ഏജൻസിയോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്.

അതേസമയം, ഇന്ത‍്യൻ ടീമിന്‍റെ പ്രവൃത്തിക്കെതിരേ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്നാണ് പാ‌ക്കിസ്ഥാൻ ഐസിസിഐയോട് ആവശ‍്യപ്പെട്ടത്. എന്നാൽ പുറത്തു വരുന്ന വിവരം അനുസരിച്ച് പാക്കിസ്ഥാന്‍റെ ആവശ‍്യം ഐസിസിഐ തള്ളിയേക്കും. അടുത്ത മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരാനാണ് സാധ‍്യത.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ