.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് സെ​ഞ്ചു​റി, ഇന്ത്യ മൂന്നിന് 289; തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

MV Desk

അ​ഹ​മ്മ​ദാ​ബാ​ദ്: ഓ​സീ​സി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ തി​രി​ച്ച​ടി ന​ല്‍കി രോ​ഹി​ത് ശ​ര്‍മ​യും കൂ​ട്ട​രും. ബാ​ര്‍ഡ​ര്‍ -ഗാ​വ​സ്‌​ക​ര്‍ ട്രോ​ഫി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും വി​രാ​ട് കോ​ലി​യു​ടെ അ​ര്‍ധ​സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ല്‍ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ, ഭേ​ദ​പ്പെ​ട്ട ഒ​ന്നാം ഇ​ന്നി​ങ്‌​സ് സ്‌​കോ​റി​ലേ​ക്ക്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 480 റ​ണ്‍സി​ന് മ​റു​പ​ടി​യാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ മൂ​ന്നാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 289 റ​ണ്‍സ് എ​ന്ന മി​ക​ച്ച നി​ല​യി​ലാ​ണ്.

59 റ​ണ്‍സു​മാ​യി വി​രാ​ട് കോ​ലി​യും 16 റ​ണ്‍സോ​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് ക്രീ​സി​ല്‍. ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ശു​ഭ്മാ​ന്‍ ഗി​ല്‍ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് മൂ​ന്നാം ദി​നം ന​ഷ്ട​മാ​യ​ത്. ഏ​ഴ് വി​ക്ക​റ്റും ര​ണ്ട് ദി​വ​സ​വും ശേ​ഷി​ക്കെ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റി​നൊ​പ്പ​മെ​ത്താ​ല്‍ ഇ​ന്ത്യ​ക്ക് 191 റ​ണ്‍സ് കൂ​ടി വേ​ണം.

ഇ​ന്ന​ലെ രാ​വി​ലെ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 36 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഓ​പ്പ​ണ​ര്‍മാ​രാ​യ ശു​ഭ്മാ​ന്‍ ഗി​ല്ലും രോ​ഹി​ത് ശ​ര്‍മ​യും മി​ക​ച്ച ഷോ​ട്ടു​ക​ള്‍ ഉ​തി​ര്‍ത്ത് മു​ന്നേ​റി. എ​ന്നാ​ല്‍ ടീം ​സ്‌​കോ​ര്‍ 74-ല്‍ ​നി​ല്‍ക്കേ രോ​ഹി​ത്തി​ന്‍റെ വി​ക്ക​റ്റ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി. 58 പ​ന്തി​ല്‍ നി​ന്ന് 35 റ​ണ്‍സെ​ടു​ത്ത രോ​ഹി​ത് മാ​ത്യു കു​നെ​മാ​നി​ന്‍റെ പ​ന്തി​ല്‍ പു​റ​ത്ത്. മാ​ര്‍ന​സ് ല​ബു​ഷെ​യ്‌​നി​ന് ക്യാ​ച്ച്. ആ​ദ്യ വി​ക്ക​റ്റി​ല്‍ 74 റ​ണ്‍സി​ന്‍റെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് രോ​ഹി​ത് ക്രീ​സ് വി​ട്ട​ത്. അ​നാ​വ​ശ്യ ഷോ​ട്ടി​നു ശ്ര​മി​ച്ച് പു​റ​ത്താ​കു​ന്ന രീ​തി രോ​ഹി​ത് ഇ​വി​ടെ​യും തു​ട​ര്‍ന്നു. പി​ന്നാ​ലെ വ​ന്ന ചേ​തേ​ശ്വ​ര്‍ പു​ജാ​ര​യെ കൂ​ട്ടു​പി​ടി​ച്ച് ഗി​ല്‍ സ്‌​കോ​ര്‍ ഉ​യ​ര്‍ത്തി.

വൈ​കാ​തെ ഗി​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടു​ക​യും ചെ​യ്തു. 90 പ​ന്തി​ല്‍ നി​ന്നാ​ണ് ഗി​ല്‍ അ​ര്‍ധ​ശ​ത​കം കു​റി​ച്ച​ത്. പി​ന്നാ​ലെ ടീം ​സ്‌​കോ​ര്‍ 100 ക​ട​ന്നു. പു​ജാ​ര​യും ന​ന്നാ​യി ബാ​റ്റ് വീ​ശാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ​രം ഇ​ന്ത്യ​യു​ടെ കൈ​യ്യി​ലാ​യി.

ഗി​ല്ലും പു​ജാ​ര​യും ചേ​ര്‍ന്ന് ഓ​സീ​സ് സ്പി​ന്ന​ര്‍മാ​രെ അ​നാ​യാ​സം നേ​രി​ട്ടു. വൈ​കാ​തെ ഇ​രു​വ​രും അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടും പ​ടു​ത്തു​യ​ര്‍ത്തി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ക്രീ​സി​ലെ​ത്തി​യ ഗി​ല്ലും പു​ജാ​ര​യും അ​നാ​യാ​സ​മാ​ണ് ബാ​റ്റു​ച​ലി​പ്പി​ച്ച​ത്. ബൗ​ള​ര്‍മാ​രെ മാ​റി​മാ​റി പ​രീ​ക്ഷി​ച്ചി​ട്ടും ഓ​സീ​സ് നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തി​ന് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​നാ​യി​ല്ല. വൈ​കാ​തെ ഇ​രു​വ​രും സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടും പ​ടു​ത്തു​യ​ര്‍ത്തി ഇ​ന്ത്യ​ന്‍ സ്‌​കോ​റി​നു ക​രു​ത്ത് സ​മ്മാ​നി​ച്ചു.

പി​ന്നാ​ലെ 62-ാം ഓ​വ​റി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ സെ​ഞ്ചു​റി​യും തി​ക​ച്ചു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ഗി​ല്ലി​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണി​ത്. എ​ന്നാ​ല്‍ ഓ​വ​റി​ലെ അ​വ​സാ​ന​പ​ന്തി​ല്‍ പു​ജാ​ര പു​റ​ത്താ​യി. 121 പ​ന്തി​ല്‍ മൂ​ന്ന് ബൗ​ണ്ട​റി​യ​ട​ക്കം 42 റ​ണ്‍സെ​ടു​ത്താ​ണ് പു​ജാ​ര മ​ട​ങ്ങി​യ​ത്. തു​ട​ര്‍ന്ന് മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഗി​ല്‍ 58 റ​ണ്‍സ് ചേ​ര്‍ത്തു.

ല​യ​ണി​ന്‍റെ കു​ത്തി​ത്തി​രി​ഞ്ഞ പ​ന്തി​ല്‍ ഗി​ല്ലി​ന് പി​ഴ​ച്ച​തോ​ടെ സ്‌​കോ​ര്‍ 245-ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം വി​ക്ക​റ്റ് ന​ഷ്ട​മാ​യി. പി​ന്നീ​ടാ​യി​രു​ന്നു വി​രോ​ട് കോ​ലി​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ത​മ്മി​ലു​ള്ള മി​ക​ച്ച കൂ​ട്ടു​കെ​ട്ട് ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ഫോ​മി​ല​ല്ലാ​തി​രു​ന്ന കോ​ലി ഫോ​മി​ലേ​ക്കു​യ​ര്‍ന്ന് അ​ര്‍ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി​യ​ത് ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സ​മേ​കും.

വനിത സംവരണ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം; വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ്

കത്തിൽ ബിജെപി സീൽ വന്നത് സാങ്കേതിക പിഴവ്; തെറ്റ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

പുതുച്ചേരിയിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ട്രംപിനെ തള്ളി ഇറാൻ; ചർച്ചകൾ നടക്കുന്നില്ല; പ്രസ്താവനയ്ക്ക് പിന്നിൽ ഊർജ വില കുറയ്ക്കാനുള്ള തന്ത്രം

ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണം; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ