സിഡ്നി: പാകിസ്ഥാനെതിരായ ബോക്സിങ് ഡേ ടെസ്റ്റിനുള്ള 13 അംഗ ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 25കാരനായ വലം കൈയന്‍ എക്സ്പ്രസ് പേസര്‍ ലാന്‍സ് മോറിസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ഒന്നാം ടെസ്റ്റില്‍ ഓസീസ് ജയത്തില്‍ നിര്‍ണായക ഒന്നാം ഇന്നിങ്സ് സെഞ്ചുറിയുമായി തിളങ്ങിയ താരമാണ് വാര്‍ണര്‍. മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റ് ക്രിസ്മസിന്റെ പിറ്റേ ദിവസം ആരംഭിക്കും. ഒന്നാം ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, ഉസ്മാന് ഖവാജ, മര്‍നസ് ലബുഷെയ്ന്, നതാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്.