Mario Zagallo
Mario Zagallo 
Sports

മരിയോ സഗാലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത് ചരിത്രത്തിൽ ഇടംപിടിച്ച ഇതിഹാസ ഫുട്ബോളർ മരിയോ സഗാലോ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ് എഡ്നാള്‍ഡോ റോഡ്രിഗ്സ് ആണ് സഗാലോയുടെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

കായികരംഗത്തെ വലിയ ഇതിഹാസങ്ങളിലൊരാളാണ് സഗാലോ. ബ്രസീല്‍ ഫുട്ബോളിലെ മഹാനായ നായകന്‍റെ വേര്‍പാടില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് റോഡ്രഗ്സ് പറഞ്ഞു.

1958ലും 62ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു സഗാലോ. 1970ല്‍ ബ്രസീല്‍ വീണ്ടും ലോക കിരീടം ചൂടുമ്പോള്‍ പരിശീലകന്‍റെ കുപ്പായമണിഞ്ഞതും സഗാലോ ആയിരുന്നു. 94ല്‍ ബ്രസില്‍ കിരീടം നേടുമ്പോഴും ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്നു അദ്ദേഹം.

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു

പരാതിക്കാരിയെ തടഞ്ഞു; മൂന്നു രാജ്ഭവൻ ജീവനക്കാർക്കെതിരേ കേസ്

ഈരാറ്റുപേട്ടയിൽ 16 കാരനെ കൊലപ്പെടുത്താൻ ശ്രമം; 3 പേർ അറസ്റ്റിൽ

ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, 2 പേർ‌ക്കായി തെരച്ചിൽ പുരോഗമിക്കുന്നു