റൊണാൾഡീഞ്ഞോ ആരാധകർക്കൊപ്പം നൃത്തം ചെയ്യുന്നു 
Sports

കോൽക്കൊത്തയിൽ‌ നൃത്തം ചെയ്ത് ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ| Video

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് റൊണാൾഡീഞ്ഞോ കോൽക്കത്തയിൽ എത്തിയിരിക്കുന്നത്.

കോൽക്കൊത്ത: പശ്ചിമബംഗാളിൽ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തു ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ. കോൽക്കത്തയിൽ ദുർഗാ പൂജ പന്തലിലെത്തിയ താരത്തിന് ആരാധകർ ഗംഭീര വരവേൽപ്പാണ് ഒരുക്കിയിരുന്നത്.

ശ്രീഭൂമി സ്പോർട്ടിങ് ക്ലബിന്‍റെ ദുർഗാ പൂജാ പന്തൽ താരം ഉദ്ഘാടനം ചെയ്തു. ബ്രസീൽ ആരാധകർക്കൊപ്പം നൃത്തം ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് റൊണാൾഡീഞ്ഞോ കോൽക്കത്തയിൽ എത്തിയിരിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ചതിനു ശേഷം തൃണമൂൽ കോൺഗ്രസ് എംഎൽഎ സുജിത് ബോസുമായി ഫുട്ബോൾ കളിക്കാനും 43കാരനായ താരം സമയം കണ്ടെത്തി. ഒക്റ്റോബർ

ആദ്യവാരത്തിലാണ് റൊണാൾഡീഞ്ഞോ കോൽക്കത്ത സന്ദർശനം പ്രഖ്യാപിച്ചത്. കോൽക്കൊത്തയിൽ ധാരാളം ബ്രസീൽ ‍ആരാധകർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അവരെയെല്ലാം കാണുന്നതിൽ ആവേശഭരിതനാണെന്നും താരം കുറിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് റൊണാൾഡീഞ്ഞോ കോൽക്കത്തയിലെത്തിയത്.

ഇതിനു മുൻപ് ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയും ഡീഗോ മറഡോണയും ലയണൽ മെസിയും കോൽക്കൊത്തയിൽ എത്തിയിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം