ആശ ബോസ്‌ലെയ്ക്കൊപ്പം ബ്രട്ട് ലീ

 
Sports

"എന്നും നന്ദിയുള്ളവനായിരിക്കും''; ആശ ഭോസ്‌ലെയ്ക്ക് ആദരം അർപ്പിച്ച് ബ്രെറ്റ് ലീ

2007ൽ ആശ ഭോസ്‌ലെയും ലീയും ചേർന്ന് ഒരുക്കിയ മ്യൂസിക് ട്രാക്ക് "യു ആർ ഒൺ ഫോർ മി' ക്രിക്കറ്റ്, സംഗീത പ്രേമികളുടെ ഇടയിൽ വലിയ പ്രീതി പിടിച്ചുപറ്റിയിരുന്നു

Sports Desk

ന്യൂഡൽഹി: അന്തരിച്ച സംഗീത ഇതിഹാസം ആശ ഭോസ്‌ലെയ്ക്ക് ആദരം അർപ്പിച്ച് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. വിഖ്യാത ഗായികയോടുള്ള ആരാധനയും ബഹുമാനവും നിറഞ്ഞതായിരുന്നു ലീയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. 2007ൽ ആശ ഭോസ്‌ലെയും ലീയും ചേർന്ന് ഒരുക്കിയ മ്യൂസിക് ട്രാക്ക് "യു ആർ ഒൺ ഫോർ മി' ക്രിക്കറ്റ്, സംഗീത പ്രേമികളുടെ ഇടയിൽ വലിയ പ്രീതി പിടിച്ചുപറ്റിയിരുന്നു.

2006ൽ ആശാ ഭോസ്‌ലെയ്ക്കൊപ്പം "യു ആർ ദ ഒൺ ഫോർ മി' എന്ന ഗാനത്തിനുവേണ്ടി എഴുതാനും റെക്കോഡ് ചെയ്യാനുമുള്ള സന്തോഷകരമായ അവസരം എനിക്ക് ലഭിച്ചു. അതിന് എന്നും വളരെയേറെ നന്ദിയുണ്ടായിരിക്കും. ആശ ഭോസ്‌ലെയുടെ അസാധാരണമായ പ്രതിഭ മാത്രമല്ല എന്‍റെ ഓർമയിലുള്ളത്. അവരുടെ ദയാവായ്പും ലാളിത്യവും ഓർക്കുന്നു.

ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം ഊഷ്മളമായ പെരുമാറ്റവും മഹാമനസ്കതയും അവർ കാത്തുസൂക്ഷിച്ചു. വളരെ സ്പെഷ്യലായ ഒരോളോടൊപ്പം ചെറിയ നിമിഷമെങ്കിലും ചെലവിടാനായത് ഭാഗ്യമാണ്. ആശ ഭോസ്‌ലെയുടെ സംഗീത പാരമ്പര്യം വരും തലമുറകളിലും ജീവിക്കുമെന്നതിൽ സംശയമില്ല. എന്‍റെ മനസ് അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ്- ബ്രെറ്റ് ലീ സമൂഹ മാധ്യമത്തിൽ കുറിച്ചു.

ആശ ആൻഡ് ഫ്രണ്ട്സ് എന്ന ആൽബത്തിന്‍റെ ഭാഗമായാണ് ബ്രെറ്റ് ലീയും ആശ ഭോസ്‌ലെയും സഹകരിച്ചത്. ഇന്ത്യ ആതിഥ്യം വഹിച്ച 2006 ചാംപ്യൻസ് ട്രോഫിക്കിടെയായിരുന്നു അത്. ഓസ്ട്രേലിയൻ ടീമിലെ സഹതാരങ്ങളെപ്പോലും അറിയിക്കാതെയാണ് ലീ റെക്കോഡിങ് സ്റ്റുഡിയോയിലേക്ക് പോയിരുന്നത്. ആത്മകഥയായ 'മൈ ലൈഫ്: ബ്രട്ട് ലീ'യിലും ആശ ഭോസ്‌ലെയുമൊത്തുള്ള അനുഭവങ്ങൾ ഓസീസ് സ്പീഡ്സ്റ്റാർ പങ്കുവച്ചിരുന്നു.

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

സഞ്ജുവും ബുംറയും തിരിച്ചെത്തി; അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം റെഡി

38 തദ്ദേശ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ