ഒളിംപിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു; 6 ടീമുകൾക്ക് പങ്കെടുക്കാം

 
Sports

ഒളിംപിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു; 6 ടീമുകൾക്ക് പങ്കെടുക്കാം

ടി20 ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ നടക്കുന്നത്

ന‍്യൂഡൽഹി: 2028ൽ ലോസ് ആഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അന്തിമ അംഗീകാരം

പുരുഷന്മാരുടെയും വനിതകളുടെയും ആറു വീതം ടീമുകൾക്ക് പങ്കെടുക്കാം. ടി20 ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. ഓരോ വിഭാഗത്തിലും 90 അത്‌ലറ്റുകൾ പങ്കെടുക്കും.

എന്നാൽ ടൂർണമെന്‍റ് നടത്തേണ്ട വേദിയും ടീമുകളുടെ യോഗ‍്യത സംബന്ധിച്ചുള്ള കാര‍്യങ്ങളും ഇതുവരെ തീരുമാനമായിട്ടില്ല. ലോസ് ആഞ്ചലസിൽ വച്ച് ഒളിംപിക്സ് നടക്കുന്നതിനാൽ അമെരിക്ക നേരിട്ട് യോഗ‍്യത നേടിയേക്കും. അങ്ങനെ വന്നാൽ, അമെരിക്കയെ കൂടാതെ 5 ടീമുകൾക്ക് മാത്രമെ ടൂർണമെന്‍റിൽ പങ്കെടുക്കാൻ സാധിക്കൂ.

128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്സിലേക്ക് മടങ്ങിയെത്തുന്നത്. 1900 ത്തിൽ പാരീസിൽ നടന്ന ഒളിംപിക്സിൽ ബ്രിട്ടനും ഫ്രാൻസും തമ്മിലായിരുന്നു മത്സരം.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം