യുസ്‌വേന്ദ്ര ചഹൽ

 
IPL

"വാരിയെല്ലുകളും വിരലും ഒടിഞ്ഞിരുന്നു"; ചഹൽ ഐപിഎൽ കളി‌ച്ചത് ഗുരുതര പരുക്കുകളോടെ

സുഹൃത്ത് ആർ ജെ മഹ്‌വാഷിന്‍റേതാണ് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ ഐപിഎല്ലിൽ കളിച്ചത് ഗുരുതര പരുക്കുകളോടെയെന്ന് സുഹൃത്ത് ആർ ജെ മഹ്‌വാഷിന്‍റെ വെളിപ്പെടുത്തൽ. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്.

ഐപിഎൽ ആരംഭിച്ചതിനുപിന്നാലെ ചഹലിന്‍റെ വാരിയെല്ലുകൾക്കും വിരലിനും ഒടിവു സംഭവിച്ചിരുന്നു. സീസണിൽ ഉടനീളം ആ വേദന സഹിച്ചു കൊണ്ടാണ് ചഹൽ കളിച്ചത്.

ചഹലിലെ പോരാട്ട വീര്യമാണതെന്ന് മഹ്‌വാഷ് പറയുന്നു. പഞ്ചാബ് കിങ്സ് താരമാണ് ചെഹൽ. ഫൈനലിൽ ആർസിബിയോടെ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. സീസണിൽ 14 മത്സരങ്ങളാണ് ചഹൽ കളിച്ചത്. 16 വിക്കറ്റുകളും നേടി.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ