.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വിരാട് കോലി

 
IPL

മലയാളിക്കൊപ്പം ചേസ് മാസ്റ്ററും ബാറ്റിങ് ഉഷാറാക്കി; ആർസിബിക്ക് ജയത്തോടെ തുടക്കം

നിശ്ചിത 20 ഓവറിൽ സൺറൈസേഴ്സ് ഉയർത്തിയ 202 റൺസ് വിജയലക്ഷ‍്യം ആർസിബി 15.4 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു

Aswin AM

ബെംഗളൂരു: 2026 ഐപിഎൽ സീസണിലെ ആദ‍്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. നിശ്ചിത 20 ഓവറിൽ സൺറൈസേഴ്സ് ഉയർത്തിയ 202 റൺസ് വിജയലക്ഷ‍്യം ആർസിബി 15.4 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു.

സൺറൈസേഴ്സിനു വേണ്ടി ഡേവിഡ് പെയ്ൻ രണ്ടു വിക്കറ്റും ജയ്ദേവ് ഉനദ്ഘട്ട്, ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്കു വേണ്ടി 26 പന്തിൽ 61 റൺസ് അടിച്ചെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ദേവ്ദത്തിനു പുറമെ ചേസ് മാസ്റ്റർ വിരാട് കോലി (38 പന്തിൽ 69) അർധസെഞ്ചുറി നേടി. 33 പന്തിൽ അർധസെഞ്ചുറി തികച്ച കോലി വിക്കറ്റ് കളയാതെ പുറത്താവാതെ നിന്ന് ടീമിനെ കളി ജയിപ്പിച്ചു. ഓപ്പണിങ് ബാറ്റർ ഫിൽ സോൾട്ട് (8), ജിതേഷ് ശർമ (0) എന്നിവർക്ക് കാര‍്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ക‍്യാപ്റ്റൻ രജത് പാട്ടിദാർ സൺറൈസേഴ്സ് ബൗളർമാരെ തല്ലിതകർത്ത് 12 പന്തിൽ 31 റൺസ് നേടി പുറത്തായി.

ആർസിബിക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോർബോർഡിൽ 9 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. ഫിൽ സോൾട്ടാണ് ആദ‍്യം പുറത്തായത്. ജയ്ദേവ് ഉനദ്ഘട്ടിനായിരുന്നു വിക്കറ്റ്. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ ബൗളർമാരെ വിറപ്പിച്ചു. രണ്ടാം വിക്കറ്റിൽ കോലിക്കൊപ്പം ചേർന്ന് 100 റൺസ് കൂട്ടുകെട്ടുണ്ടാക്കി സ്കോർ ഉയർത്തി. മികച്ച പേസർമാരുണ്ടായിട്ടും ആദ‍്യ ഓവർ എറിയാൻ നിതീഷ് കുമാർ റെഡ്ഡിയെന്ന മീഡിയം പേസറെയാണ് ഇഷാൻ കിഷൻ പരീക്ഷിച്ചത്. തുടർന്ന് 2 ഓവർ പിന്നിട്ടപ്പോൾ തന്നെ 21 റൺസുണ്ടായിരുന്നു ആർസിബിക്ക്. ഈ സാഹചര‍്യത്തിൽ ഡേവിഡ് പെയ്നെ പന്തെറിയാൻ കൊണ്ടുവന്നതും തിരിച്ചടിയായി.

പിന്നീട് തുടരെ തുടരെ വ‍്യത‍്യസ്ത ബൗളർമാരെ കൊണ്ടുവന്നെങ്കിലും ദേവ്ദത്തിനെ പിടിച്ചുകെട്ടാനായില്ല. സാമാന‍്യം തരക്കേടില്ലാത്ത ബൗളറായ ഇഷാൻ മലിങ്കയ്ക്ക് ഓവർ കൊടുത്തത് ആകട്ടെ ഏഴാം ഓവറിൽ. അപ്പോഴേക്കും ബാറ്റർമാർ ഫോമിലെത്തിയിരുന്നു. പിന്നീട് വിക്കറ്റ് വീണത് 8.4 ഓവറിൽ ആണ്. ഹർഷ് ദുബെയാണ് പടിക്കലിനെ ഗ‍്യാലറിയിലേക്ക് പറഞ്ഞയച്ചത്. എന്നാൽ രജത് പാട്ടിദാറിന്‍റെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിൽ‌ സ്കോർ ഉയർന്നുകൊണ്ടെയിരുന്നു. ടീം സ്കോർ 163 റൺസിൽ നിൽക്കെ പാട്ടിദാർ മടങ്ങിയതോടെ ആശ്വാസമായെന്ന് കരുതിയ ഹൈദരാബാദിനെ കോലിയും ടിം ഡേവിഡും (10 പന്തിൽ 16 റൺസ്) ചേർന്ന് തകർത്തു. ഇതിനിടെ ജിതേഷ് ശർമ റൺസൊന്നും കണ്ടെത്താനാവാതെ മടങ്ങിയിരുന്നു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് അടിച്ചെടുത്തിരുന്നു. 38 പന്തിൽ നിന്നും 80 റൺസ് നേടിയ ക‍്യാപ്റ്റൻ ഇഷാൻ കിഷനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. ആർസിബിക്കു വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേർഡും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിനന്ദൻ സിങ്, സുയാഷ് ശർമ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു. ഭുവനേശ്വറിന്‍റെ മൂന്നാം ഓവറിൽ ചേസ് മാസ്റ്റർ വിരാട് കോലി ക‍്യാച്ച് കൈവിട്ടില്ലായിരുന്നുവെങ്കിൽ രണ്ട് വിക്കറ്റ് അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. ആദ‍്യം ബാറ്റ് ചെയ്യാനെത്തിയ സൺറൈസേഴ്സിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ജേക്കബ് ഡഫി എറിഞ്ഞ ആദ‍്യ ഓവറിലെ അവസാന പന്തിൽ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ ബൗണ്ടറി പറത്തി തുടക്കം കുറച്ചെങ്കിലും 2.1 ഓവറിൽ ഡഫി ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ബാക്ക് ഓഫ് ഹാൻഡ് ഡെലിവറിയിൽ അഭിഷേക് സിക്സർ പറത്താൻ ശ്രമിച്ചത് തിരിച്ചടിയായി.

ഉയർന്നു പൊങ്ങിയ പന്ത് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ കൈകളിലൊതുക്കുകയായിരുന്നു. രണ്ട് ബൗണ്ടറികൾ പറത്തി ആർസിബി ബൗളിങ് നിരയ്ക്ക് തലവേദന കൊടക്കാൻ ട്രാവിസ് ഹെഡ് ശ്രമിച്ചെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. ഡഫി എറിഞ്ഞ പന്തിൽ ഫിൽ സോൾട്ടിന് ക‍്യാച്ച് നൽകി ഹെഡ് മടങ്ങി. പിന്നാലെയെത്തിയ നിതീഷ് കുമാർ റെഡ്ഡി മോശം ഷോട്ട് സെലക്ഷൻ മൂലം വെറുതെ വിക്കറ്റ് നഷ്ടപ്പെടുത്തി ടീമിന് സമ്മർദം നൽകി. ഇതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലായി സൺറൈസേഴ്സ്. നാലാം വിക്കറ്റിൽ ഹെൻറിക് ക്ലാസനും ഇഷാനും ചേർന്ന് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ സ്കോർബോർഡ് ഉയർന്നു.

9 ഓവർ പൂർത്തിയായപ്പോൾ 79 റൺസുണ്ടായിരുന്നു ടീമിന്. പിന്നീട് ടീം സ്കോർ 126 റൺസിൽ നിൽക്കെയാണ് ക്ലാസൻ പുറത്താവുന്നത്. റൊമാരിയോ ഷെപ്പേർഡിനായിരുന്നു വിക്കറ്റ്. 22 പന്തിൽ നിന്നും 31 റൺസാണ് ക്ലാസൻ അടിച്ചെടുത്തത്. തുടർന്ന് സലീൽ അരോരയും (9) ഇഷാൻ കിഷനും ഹർഷ് ദുബെയും (3) ഹർഷൽ പട്ടേലും (0) മടങ്ങി. അനികേത് വർമ മിന്നൽ പ്രകടനം പുറത്തെടുത്തു. (18 പന്തിൽ 43 റൺസ്) ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ ഡേവിഡ് പെയ്ന് (5 പന്തിൽ 6) കാര‍്യമായ ഇംപാക്റ്റ് ഉണ്ടാക്കാൻ ആയില്ല. ഇതോടെ 201 റൺസെന്ന നിലയിലെത്തി എസ്ആർഎച്ച്.

'ധുരന്ധർ 2 ഹിറ്റായി, ഞങ്ങൾക്ക് 500 കോടി വേണം'; ആദിത‍്യ ധറിനോട് ആവശ‍്യവുമായി പാക്കിസ്ഥാനിലെ ജനങ്ങൾ| Video

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിലെ ബിജെപി സീൽ; കൂടുതൽ നടപടി സ്വീകരിച്ച് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ

കുളത്തൂരിൽ എം.കെ. സ്റ്റാലിൻ, ചെപ്പോക്കിൽ ഉദയനിധി; ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ട് ഡിഎംകെ

''ജി. സുധാകരൻ സ്വീകരിക്കുന്നത് കമ്മ‍്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾ''; വിമർശിച്ച് എം.വി. ഗോവിന്ദൻ

മോദി-ട്രംപ് ഫോൺ സംഭാഷണത്തിൽ മസ്ക് പങ്കെടുത്തിട്ടില്ല; വ്യക്തത വരുത്തി വിദേശകാര്യമന്ത്രാലയം