സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്

 
IPL

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

കഴിഞ്ഞ സീസണിൽ യുവതാരം ആയുഷ് മാത്രെയായിരുന്നു ചെന്നൈയ്ക്കു വേണ്ടി ഓപ്പണിങ് ബാറ്ററായി കളിച്ചത്

Aswin AM

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി മലയാളി താരം സഞ്ജു സാംസൺ ഓപ്പണിങ് ബാറ്ററായി കളിക്കും. ക‍്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ് ഇക്കാര‍്യം വെളിപ്പെടുത്തിയത്.

സഞ്ജുവിനൊപ്പം ഗെയ്‌ക്വാദാണ് മറുവശത്ത് ഓപ്പണിങ്ങിറങ്ങുക. കഴിഞ്ഞ സീസണിൽ യുവതാരം ആയുഷ് മാത്രെയായിരുന്നു ചെന്നൈയ്ക്കു വേണ്ടി ഓപ്പണിങ് ബാറ്ററായി കളിച്ചത്. ഈ സീസണിൽ മൂന്നാം സ്ഥാനത്തായിരിക്കും ആയുഷ് കളിക്കുക.

ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രവിസ് നാലാം സ്ഥാനത്തും കളിക്കും. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലെത്തിച്ചത്. ലോകകപ്പിലെ തകർപ്പൻ പ്രകടനം ഐപിഎല്ലിൽ‌ ആവർത്തിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് സഞ്ജുവിന്‍റെ ആരാധകർ.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്