ശുഭ്മൻ ഗിൽ

 
IPL

ലഖ്നൗവിൽ ഗില്ലാട്ടം; പിന്തുണച്ച് ബട്‌ലറും, ഗുജറാത്തിന് ജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 164 റൺസടിച്ചു

Aswin AM

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ 7 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്. എൽഎസ്ജി നിശ്ചിത 20 ഓവറിൽ ഉയർത്തിയ 165 റൺസ് വിജയലക്ഷ‍്യം 18.4 ഓവറിൽ ഗുജറാത്ത് മറികടന്നു. ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെയും (56) ജോസ് ബട്‌ലറിന്‍റെയും (60) അർധസെഞ്ചുറികളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണിങ് ബാറ്റർ സായ് സുദർശന് തിളങ്ങാനായില്ല. 14 പന്തുകൾ നേരിട്ട താരം 15 റൺസെടുത്ത് മടങ്ങി. ദിഗ്‌വേഷ് രഥിക്കായിരുന്നു വിക്കറ്റ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ശുഭ്മൻ ഗിൽ സായ് സുദർശനെ കാഴ്ചക്കാരനായി നിർത്തി ബൗണ്ടറികൾ പറത്തി റൺസ് അടിച്ചെടുത്തു. ഒന്നാം വിക്കറ്റിൽ 45 റൺസിന്‍റെ കൂട്ടുകെട്ട് ഉയർത്താൻ ഇരുവർക്കും സാധിച്ചു. 45 റൺസിനാണ് കൂട്ടുകെട്ട് പൊളിയുന്നത്. സായ് സുദർശനാണ് ആദ‍്യം പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗിൽ ജോസ് ബട്‌ലറിനൊപ്പം ചേർന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്കോർ ഉയർന്നു.

ജോസ് ബട്‌ലർ

11.4 ഓവറിൽ ടീം സ്കോർ 100 കടന്നിരുന്നു. 14.5 ഓവറിൽ ഗിൽ പ്രിൻസ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. ഇതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെന്ന നിലയിലായി ടീം. അടുത്ത ഓവറിൽ തന്നെ ബട്‌ലറും മടങ്ങിയതോടെ പ്രതിരോധത്തിലായെങ്കിലും വാഷിങ്ടൺ സുന്ദറും (13 പന്തിൽ 21നോട്ടൗട്ട് ) രാഹുൽ തെവാട്ടിയയും (8 പന്തിൽ 10 നോട്ടൗട്ട്) ചേർന്ന് മത്സരം ഫിനിഷ് ചെയ്തു.

ജോസ് ബട്‌ലർ 29 പന്തിൽ നിന്നുമാണ് അർധസെഞ്ചുറി തികച്ചത്. ഈ സീസണിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രണ്ടക്കം കടന്നിരുന്നുവെങ്കിലും ലഖ്നൗവിനെതിരേയാണ് ബട്‌ലറിന്‍റെ ആദ‍്യ അർധസെഞ്ചുറി പിറന്നത്. 37 പന്തിൽ 11 ബൗണ്ടറി അടക്കം 60 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. മുഹമ്മദ് ഷമിയാണ് ബട്‌ലറിനെ പുറത്താക്കിയത്.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 164 റൺസടിച്ചു. 21 പന്തിൽ നിന്നും 30 റൺസ് നേടിയ ഏയ്ഡൻ മാർക്രം മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത്. മിച്ചൽ മാർഷ് (11) ക‍്യാപ്റ്റൻ ഋഷഭ് പന്ത് (18) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.

ഗുജറാത്തിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ‍യാണ് ലഖ്നൗവിനെ തകർത്തത്. പ്രസിദ്ധിനു പുറമെ അശോക് ശർമ രണ്ടും മുഹമ്മദ് സിറാജ്, കാഗിസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു. ടോസ് നഷ്ടമായി ആദ‍്യം ബാറ്റ് ചെയ്ത ലഖ്നൗവിന് തുടക്കത്തിലെ തന്നെ തിരിച്ചടി നേരിട്ടു. 1.3 ഓവറിൽ മിച്ചൽ മാർഷ് റബാഡയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. രണ്ടാം വിക്കറ്റിൽ കുഴപ്പമില്ലാത്ത കൂട്ടുകെട്ടുണ്ടായെങ്കിലും അധികം ആയുസുണ്ടായില്ല.

ടീം സ്കോർ 45ൽ നിൽക്കെ ഋഷ്ഭ് പന്തും മടങ്ങി. പവർപ്ലേ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലായിരുന്നു ലഖ്നൗ. എന്നാൽ പവർപ്ലേയ്ക്ക് ശേഷം 6.6 ഓവറിൽ മാർക്രവും 8.2 ഓവറിൽ ആയുഷ് ബധോനിയും പുറത്തായത് ടീമിന് തിരിച്ചടിയായി.

പിന്നാലെയത്തിയ വമ്പൻ അടിക്കാരൻ നിക്കൊളാസ് പുരാനും അബ്ദുൽ സമദിനും സ്കോർബോർഡിൽ കാര‍്യമായ ചലനമുണ്ടാക്കാനായില്ല. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയ മുകുൾ ചൗധരി 14 പന്തിൽ നിന്നും 18 റൺസെടുത്ത് കളം വിട്ടു. മുഹമ്മദ് ഷമി 5 പന്തിൽ നിന്നും 12 റൺസെടുത്ത് പുറത്താവാതെ നിന്നു. ആവേശ് ഖാൻ ഒരു പന്ത് മാത്രമെ നേരിട്ടുള്ളൂവെങ്കിലും 4 റൺസ് അടിച്ചെടുത്തു.

"ഹോർമൂസിലൂടെ ഒരു കപ്പലും പോകില്ല", ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഭീഷണിയുമായി ട്രംപ്

നവകേരള സർവേയ്ക്കായി അനുവദിച്ചത് 20 കോടി, ചെലവാക്കിയത് 13.04 കോടി; കണക്ക് പുറത്തുവിട്ട് സർക്കാർ

"സ്ത്രീസംവരണം നടപ്പാക്കാൻ സമയമായി"; സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ കത്ത്

"ആ വിവാഹം കേരള സ്റ്റോറി തന്നെ"; കേസ് പേടിച്ച് മാളത്തിൽ ഒളിക്കില്ലെന്ന് എം.വി. ഗോവിന്ദൻ

"ഒരു ബില്യൺ ഡോളറും ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും വേണം"; തുർക്കിയോട് ഉഗാണ്ടയിലെ പ്രതിരോധ മേധാവി