ജസ്പ്രീത് ബുംറ

 
IPL

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?

ഇത്തവണത്തെ ഐപിഎൽ സീസണിൽ ബൗളർ എന്ന നിലയിൽ ബുംറയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് ടീമിലെ ഏക്കാലെത്തെയും മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. ഇതിഹാസ താരം വസീം അക്രം, ബ്രെട്ട് ലീ എന്നിവർക്കൊപ്പവും ബുംറയെ ആരാധകർ താരതമ‍്യം ചെയ്യാറുണ്ട്.

എന്നാൽ ഇത്തവണത്തെ ഐപിഎൽ സീസണിൽ ബൗളർ എന്ന നിലയിൽ ബുംറയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ആദ‍്യ അഞ്ച് മത്സരങ്ങൾ മുംബൈ‍ ഇന്ത‍്യൻസിന് വേണ്ടി കളിച്ച ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ഇതുവരെ വീഴ്ത്താനായിട്ടില്ല. 164 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു.

ഇതോടെ മുംബൈ ഇന്ത‍്യൻസ് 4 മത്സരങ്ങൾ പരാജയപ്പെട്ടു. പവർപ്ലേയിൽ വിക്കറ്റ് നേടാൻ മറ്റു ബൗളർമാർക്ക് സാധിക്കാത്തത് ബുംറയ്ക്ക് സമ്മർദം ചെലുത്തുന്നുവെന്നാണ് പരിശീലകൻ മഹേല ജയവർധനെ പറയുന്നത്. വിക്കറ്റെടുക്കാൻ തുടങ്ങിയാൽ ബുംറയെ തടയാൻ കഴിയില്ലെന്നും ബുംറ മാത്രമല്ല മുംബൈ ഇന്ത‍്യൻസിലെ ബൗളിങ് നിരയിലുള്ളതെന്നും മറ്റു മികച്ച ബൗളർമാരുണ്ടെന്നും ജയവർധനെ പറയുന്നു. പൂർവാധികം ശക്തിയോടെ ബുംറ തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.

അമൃതാനന്ദമയി മഠത്തിലെ 'ഊട്ടോളി രാമനെ' സർക്കാർ സംരക്ഷിക്കണം; ആന ഉടമസ്ഥ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ്

എഥനോൾ ചേർത്ത പെട്രോളിന് നികുതിയിളവ്; ഇന്ധന വില കുറയുമോ?

ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ അനര്‍ഥങ്ങളുണ്ടാവും; മുരളീധരന്‍റെ പഴയ വീഡിയോ വൈറൽ, ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് ചോദ്യം!

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവൻ വില ഒരു ലക്ഷത്തിനടുത്ത്!

"വനം മന്ത്രിക്ക് വിവരമില്ല, വേണ്ടി വന്നാൽ വന്യജീവികളെ കൊല്ലണം"; വിവാദ പ്രസ്താവനയുമായി എം.എം. മണി