മത്സരത്തിൽ നിന്ന്

 
IPL

വൈഭവിനെ പുറത്താക്കിയ ശേഷം ആഘോഷം അതിരുകടന്നു; കൈൽ ജാമിസനെതിരേ നടപടി

ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് താരത്തിനെതിരേ നടപടി

Aswin AM

ന‍്യൂഡൽഹി: ഡൽഹി ക‍്യാപ്പിറ്റൽസ് താരം കൈൽ ജാമിസന് ഒരു ഡിമെറിറ്റ് പോയിന്‍റ് ചുമത്തി ബിസിസിഐ. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരായ മത്സരത്തിൽ യുവതാരം വൈഭവ് സൂര‍്യവംശിയെ പുറത്താക്കിയ ശേഷം കൈൽ ജാമിസൻ അതിരുവിട്ട് ആഘോഷിച്ചിരുന്നു.

ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് താരത്തിനെതിരേ നടപടി. മത്സരത്തിൽ രണ്ടാം ഓവറിലാണ് വൈഭവിനെതിരേ യോർക്കർ എറിഞ്ഞ് കൈൽ ജാമിസൻ വിക്കറ്റ് വീഴ്ത്തിയത്.

ഇതോടെ വൈഭവിന് മുന്നേിലേക്കെത്തി ആഘോഷിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ കൈലി ജാമിസനെതിരേ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. 15കാരനായ വൈഭവിനെ പുറത്താക്കിയതിൽ എന്തിനാണ് ഇതിനു മാത്രം ആഘോഷിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ‍്യം. പിഴവ് പറ്റിയതായി ജാമിസൻ സമ്മതിച്ചതായി മാച്ച് റഫറി രാജീവ് സേഥ് പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ